ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുതിക്കുകയാണ്. ഓരോദിസം പിന്നിടുമ്ബോഴും രോഗവ്യാപനവും മരണവും കൂടിക്കൂടി വരുകയാണ്. പുതിയതായി 1805 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 10300 ആയി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധിതരായിരുന്ന 932 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
രോഗമുക്തി നിരക്ക് 98.79 ആണ്. മുന്‍കരുതല്‍ വാക്‌സിന്‍ ഇതുവരെ 22.86 കോടിയിലേറെ പേര്‍ സ്വീകരിച്ചിട്ടുണ്ട്. 220.65 കോടിയിലേറെ ഡോസ് വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്തത്.
പത്ത് പേരുടെ പല്ലുകള്‍ പിഴുതെടുത്തു, മര്‍ദ്ദിച്ചു ; ആരോപണവിധേയനായ IPS ഉദ്യോഗസ്ഥനെ നീക്കി
ചെന്നൈ: തിരുനല്‍വേലിയില്‍ പോലീസിന്റെ പടിയിലായ യുവാക്കളുടെ പല്ല് പിഴുതുമാറ്റി മര്‍ദിച്ചെന്ന ആരോപണത്തില്‍ അന്വേഷണം.
അടിപിടിക്കേസില്‍ പൊലീസ് പിടിയിലായ പത്ത് പേരുടെ പല്ല് പിഴുതെടുത്തെന്നാണ് ആരോപണം. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ ആരോപണവിധേയനായ ഐ.പി.എസ് ഉദ്യോഗസ്ഥനെ തമിഴ്നാട് സര്‍ക്കാര്‍ സ്ഥാനത്തുനിന്ന് നീക്കി.
തിരുനല്‍വേലി അംബാസമുദ്രം എ.എസ്.പി ബല്‍വീര്‍ സിങിനെയാണ് അന്വേഷണവിധേയമായി സ്ഥാനത്തുനിന്ന് നീക്കംചെയ്തത്. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് പീഡനത്തിനിരയായ യുവാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
രണ്ട് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പ്രതികളെ ബലമായി പിടിച്ചുവക്കുകയും പിന്നീട് ബല്‍വീര്‍ കരിങ്കല്ല് ഉപയോഗിച്ച് പല്ലിലിടിച്ചുവെന്നും പ്രതികള്‍ ആരോപിച്ചു. ഇവരുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇയാള്‍ മര്‍ദിച്ചതായും ഇവര്‍ വ്യക്തമാക്കി.
സംഭവം പുറത്തുവന്നതോടെ വിവിധ സംഘടനകള്‍ പോലീസ് ക്രൂരതയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ കലക്ടര്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ സ്ഥാനത്തുനിന്ന് നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.