തിരുവനന്തപുരം: മിഷോങ് ചുഴലിക്കാറ്റ് പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കി. കോട്ടയം-നരാസ്പുര്‍ സപെഷ്യല്‍, തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ്, ധന്‍ബാദ്-ആലപ്പുഴ എക്സ്പ്രസ്, എന്നീ ട്രെയിനുകള്‍ ഇന്നു പുറപ്പെടേണ്ടതായിരുന്നു. ഇവയെല്ലാം റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.നാളെ പുറപ്പെടേണ്ട കൊല്ലം-സെക്കന്തരാബാദ് സ്‌പെഷ്യല്‍, ആറിനുള്ള കൊച്ചുവേളി-ഗോരക്പുര്‍ രപ്തിസാഗര്‍ എക്സ്പ്രസ് തുടങ്ങിയവയും റദ്ദാക്കി. ഡിസംബര്‍ 5, 6 തീയതികളിലെ ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ്, ആറിനുള്ള ഷാലിമാര്‍-നാഗര്‍കോവില്‍ ഗുരുദേവ് എക്സ്പ്രസ്, 6, 7 തീയതികളിലെ ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ്, 4, 5 തീയതികളിലെ സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്സ്പ്രസ് തുടങ്ങിയവയും റദ്ദാക്കിയിട്ടുണ്ട്.
5, 6, 7 തീയതികളില്‍ തിരുവനന്തപുരത്തു നിന്നുള്ള ശബരി എക്സ്പ്രസ്, അഞ്ചിനുള്ള എറണാകുളം-ടാറ്റാ നഗര്‍ എക്സ്പ്രസ്, 6, 7 തീയതികളിലെ കന്യാകുമാരി-ദിബ്രുഗഡ് എക്സ്പ്രസ് തുടങ്ങിയവയുടെ സര്‍വീസുകളും റദ്ദാക്കി.ഇന്നു പുറപ്പെടേണ്ട എറണാകുളം-പട്‌ന എക്സ്പ്രസ്, അഞ്ചിനും ഏഴിനുമുള്ള പട്‌ന-എറണാകുളംഎക്സ്പ്രസുകള്‍, നാലിനുള്ള കൊച്ചുവേളി-കോര്‍ബ, ആറിനുള്ള കോര്‍ബ- കൊച്ചുവേളി എക്സ്പ്രസ്, നാലിനുള്ള ബിലാസ്പുര്‍-എറണാകുളം, ആറിനുള്ള എറണാകുളം-ബിലാസ്പുര്‍ എക്സ്പ്രസുകള്‍, നാലിനുള്ള ഹാട്യ-എറണാകുളം, ആറിനുള്ള എറണാകുളം-ഹാട്യ പ്രതിവാര എക്സ്പ്രസുകള്‍ എന്നിവയുടെ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
ട്രെയിനുകള്‍ ഉടന്‍ റദ്ദാക്കിയതോടെ യാത്രക്കാരൊന്നടങ്കം വലയുകയാണ്. പലരും പല സ്ഥലങ്ങളിലും കുടുങ്ങിയിരിക്കുകയാണ്. കൊല്‍ക്കത്തയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും തിരിച്ചെത്താന്‍ ബംഗാള്‍ ഗവര്‍ണര്‍ ഡോ സിവി ആനന്ദ ബോസ് ട്രെയിനില്‍ പ്രത്യേക ബോഗി സജ്ജീകരിക്കാന്‍ നിര്‍ദേശം നല്‍കി.