മൈസൂരു: സൈബർ തട്ടിപ്പിലൂടെ മൈസൂരു സ്വദേശിയായ 54-കാരന് 1.77 കോടി രൂപ നഷ്ടമായി. വ്യാജ ട്രേഡിങ് ആപ്ലിക്കേഷൻ വഴിയുള്ള നിക്ഷേപ തട്ടിപ്പിലൂടെയാണ് പണം നഷ്ടമായത്.’പോളൻ ക്യാപിറ്റൽ’ എന്ന പേരിൽ പ്രവർ ത്തിക്കുന്ന ഒരു വാട്‌സാപ്പ് ഗ്രൂപ്പിലൂടെയും ട്രേഡിങ് ആപ്ലിക്കേഷനിലൂടെയുമാണ് തട്ടിപ്പ് നടത്തിയതെന്ന് ഇര മൈസൂരു സൈബർ പോലീസിൽ നൽകിയ പരാതിയിൽ സൂചിപ്പിച്ചു.മഗാനന്ദ ശർമ എന്നയാൾ വൻലാഭം നേടാൻ സഹായിക്കു ന്നതിനായി ഓഹരിവിപണി വ്യാ പാരത്തിലൂടെ വൻലാഭം നൽകു മെന്ന് അവകാശപ്പെട്ട് ഇരയ്ക്ക് വാ ട്‌സാപ്പ് ഗ്രൂപ്പ് വഴി സന്ദേശം അയച്ചു.ഇന്ത്യൻ, യുഎസ് വിപണികളിലാണ് വ്യാപാരം നടക്കുന്നതെന്നും ഇതിനാ യി നിക്ഷേപം നടത്തണമെന്നും ആവശ്യപ്പെട്ടാണ് സന്ദേശം ലഭിച്ച ത്. ഇതോടെ ഇര ഡിസംബർ രണ്ടു മുതൽ 20 വരെ മഗ്‌നാനന്ദ ശർമ നിർദേശിച്ച ബാങ്ക് അക്കൗണ്ടിൽ ഘട്ടംഘട്ടമായി 1.77 കോടി രൂപ നി ക്ഷേപിച്ചു. ഫണ്ട് പിൻവലിക്കാൻ ആഗ്ര ഹിച്ചപ്പോൾ ആപ്പ് പ്രവർത്തനം നിശ്ചലമായി.
പ്രതിയെ ബന്ധപ്പെടാൻ സാധിക്കാനായി ല്ലെന്നും ഇര പരാതിയിൽ സൂചിപ്പിച്ചു.ഇത്തരത്തിലുള്ള തട്ടിപ്പ് നഗരത്തിൽ വ്യാ പകമാകുകയാണെന്ന് സിറ്റി പോലീസ് കമ്മി ഷണർ സീമാ ലട്‌കർ അറിയിച്ചു. ‘വ്യാജ നി ക്ഷേപ, വ്യാപാര തട്ടിപ്പു’കളെക്കുറിച്ച് ജന ങ്ങൾ ജാഗ്രതപാലിക്കണമെന്നും ഇത്തരം ഓൺലൈൻ നിക്ഷേപതട്ടിപ്പുകളിൽ വീഴരു തെന്നും കമ്മിഷണർ അറിയിച്ചു.സൈബർ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെ ട്ടാൽ ഉടൻ 1930 ഹെൽപ്പ് ലൈനിലോ www. cybercrime.gov.in എന്ന സൈറ്റിലൂടെയോ അറിയിക്കണം.കൂടാതെ അടിയന്തര ഘട്ടത്തിൽ മൈസൂരു സൈബർ പോലീസിൻ്റെ 9480802251, 9480802263 എന്നീ വാട്ട്സാപ്പ് നമ്പറുകളിൽ വിളിക്കുകയോ സന്ദേശം അയയ്ക്കുകയോ ചെയ്യാമെന്നും കമ്മിഷണർ അറിയിച്ചു.