ബെംഗളൂരു:ഹുബ്ബള്ളിയിൽ സർക്കാർ പരിപാടിയുടെ വേദിക്കുമുൻപിൽ സ്ഥാപിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്ക ളുടെ കൂറ്റൻ കട്ടൗട്ടുകൾ ആളുകൾക്കിടയിലേക്ക് തകർന്നുവീണു. സംഭവത്തിൽ ഒരു സ്ത്രീയുൾപ്പെടെ മൂന്ന് പേർക്ക് സാരമായി പരിക്കേറ്റു.ശാന്ത, മഞ്ജുനാഥ്, ശേഖർ എന്നിവർക്കാണ് പരിക്കേറ്റത്. ശാന്തയെ ഹുബ്ബള്ളി ഗവ. മെ ഡിക്കൽ കോളേജിലും മഞ്ജുനാഥിനെയും ശേഖറിനെയും സ്വകാര്യാശുപത്രിയിലും പ്രവേശി പ്പിച്ചു. ശനിയാഴ്ച രാവിലെയാ ണ് സംഭവം.
കർണാടക ചേരിവികസന ബോർഡ് നിർമിച്ച വീടുകൾ ഉപഭോക്താക്കൾക്ക് കൈമാറുന്ന ചടങ്ങിനാണ് സിദ്ധരാമയ്യയും ഭവനവകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാനും ഉൾപ്പെടെയുള്ള നേ താക്കളുടെ കട്ടൗട്ടുകൾ സ്ഥാപിച്ചത്. സിദ്ധരാമയ്യയായിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ.പരിപാടിക്ക് ആളുകൾ എത്ത ന്ന സമയത്ത് കട്ടൗട്ടുകളിൽ കാ റ്റുപിടിച്ച് തകർന്നുവീഴുകയായി രുന്നു. ഹുബ്ബള്ളി സിറ്റിയിലെ മണ്ടൂർ റോഡിനുസമീപമാണ് പരിപാടിക്ക് വേദിയൊരുക്കിയ ത്. അപകടം നടന്നയുടൻ മന്ത്രി സമീർ അഹമ്മദ് ഖാൻ, ഹുബ്ബ ള്ളി-ധാർവാഡ് പോലീസ് കമ്മി ഷണർ എൻ. ശശികുമാർ തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥി തിഗതികൾ വിലയിരുത്തി. പരിക്കേറ്റവർ അപകടനില തരണം. ചെയ്തതായി ഡോക്ടർമാർ പറഞ്ഞു