വിശ്വസിച്ച് ഹോട്ടലില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കാൻ പറ്റാത്ത അവസ്ഥയായിട്ടുണ്ട്. ക്രിസ്മസ് ദിനത്തില്‍ ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവാവിന് ഭക്ഷണത്തിനൊപ്പം കിട്ടിയത് പാതിവെന്ത ഗുളിക കിട്ടിയതായി യുവാവിന്റെ ആരോപണം. മുംബൈയിലെ പ്രശസ്തമായ ലിയോപോള്‍ഡ് കൊളാബ കഫേയില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തിലാണ് ഗുളിക ലഭിച്ചത്. ഓണ്‍ലൈൻ വഴിയാണ് യുവാവ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്.
ഭക്ഷണം കയ്യില്‍ കിട്ടി കഴിക്കാനായി എടുക്കുമ്ബോഴാണ് പാതി വെന്ത നിലയിലുള്ള ഗുളിക ശ്രദ്ധയില്‍പെട്ടത്. രണ്ടു ഗുളികകളുള്ള സ്ട്രിപ്പില്‍ ഒന്ന് മാത്രമാണുള്ളത്. ഈ ഗുളിക ഭക്ഷണത്തോടൊപ്പം പാകം ചെയ്ത നിലയിലുമായിരുന്നു. ചിക്കന്‍ സോസ് പോലുള്ള വിഭവമായിരുന്നു യുവാവ് ഓര്‍ഡര്‍ ചെയ്തിരുന്നത്. തുടര്‍ന്ന് യുവാവ് തനിക്കുണ്ടായ അനുഭവം യുവാവ് എക്‌സില്‍ പങ്കുവെക്കുകയും ചെയ്തു.
നിരവധി ആളുകളാണ് യുവാവിന്‍റെ ട്വീറ്റ് പങ്കുവെച്ച് രംഗത്തെത്തിയത്. ഈ ഭക്ഷണം കഴിച്ചാല്‍ ചികിത്സ തേടേണ്ട സാഹചര്യം ഉണ്ടാകുമെന്ന് ഉള്ളതിനാലാണ് ഭക്ഷണത്തോടൊപ്പം ഗുളികയും അയച്ചത് എന്നുള്ള രസകരമായ കമന്റുകള്‍ പോസ്റ്റിന് ലഭിക്കുന്നുണ്ട്. അതേസമയം ട്വീറ്റുകള്‍ ശ്രദ്ധയില്‍ പെട്ടതായും എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നുമാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആയ സ്വിഗ്ഗി അറിയിച്ചു.