Home തിരഞ്ഞെടുത്ത വാർത്തകൾ ദില്ലി സ്ഫോടനത്തിന് ഉപയോഗിച്ച കാറിന്റെ നിലവിലെ ഉടമ പുല്‍വാമ സ്വദേശിയെന്ന് സൂചന

ദില്ലി സ്ഫോടനത്തിന് ഉപയോഗിച്ച കാറിന്റെ നിലവിലെ ഉടമ പുല്‍വാമ സ്വദേശിയെന്ന് സൂചന

by admin

ദില്ലി : ദില്ലി ചെങ്കോട്ടയിലെ സ്ഫോടനത്തിന് ഉപയോഗിച്ച കാറിന്റെ നിലവിലെ ഉടമ ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശി താരിഖ് എന്ന് സൂചന.മൊഹമ്മദ് സല്‍മാൻ ആയിരുന്നു വാഹനത്തിൻറെ ആദ്യ ഉടമ. സല്‍മാനെ ദില്ലി പൊലീസിന് കൈമാറിയെന്ന് ഹരിയാന പൊലീസ് വിശദമാക്കുന്നത്. വാഹനം സാമ്ബത്തിക ഞെരുക്കം കാരണം വിറ്റെന്ന് സല്‍മാൻറെ ഭാര്യ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. കാർ സല്‍മാനില്‍ നിന്ന് വാങ്ങിയ ദേവേന്ദറും പൊലീസ് കസ്റ്റഡിയില്‍. മറ്റൊരാള്‍ക്ക് കാർ കൈമാറിയെന്ന് ദേവേന്ദർ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ചത് എച്ച്‌ ആർ 26 ഇ 7674 എന്ന നമ്ബറിലുള്ള വാഹനമെന്നാണ് പുറത്ത് വരുന്ന വിവരം. ഹരിയാനയില്‍ നിന്ന് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി മണിക്കൂറുകള്‍ക്കുള്ളിലാണ് ദില്ലിയില്‍ വൻ സ്ഫോടനമുണ്ടായത്.

വൈകുന്നരം 6.52ന് ദില്ലിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്ബർ 1 സമീപത്തായി കാർ പൊട്ടിത്തെറിക്കുകയായിരുന്നു. സിഗ്നലിനടുത്ത് വേഗം കുറച്ചെത്തിയ ഒരു കാർ പൊട്ടിത്തെറിക്കുകയും തുടർന്ന് ഈ കാറിന് മുന്നിലുണ്ടായിരുന്ന കാറിലും സ്ഫോടനമുണ്ടായി. പിന്നാലെ സമീപത്തുണ്ടായിരുന്ന ഇലക്‌ട്രിക് ഓട്ടോ റിക്ഷകളിലും കാറുകളിലും തീ പടരുകയായിരുന്നു.അതേസമയം സ്ഫോടനം ഭീകരാക്രമണം എന്ന സൂചനയാണ് ദില്ലി പൊലീസ് നല്‍കുന്നത്. ഇന്ന് ഹരിയാനയില്‍ അറസ്റ്റിലായ രണ്ട് ഡോക്ടർമാർക്ക് ദില്ലി സ്ഫോടനത്തില്‍ പങ്കുള്ളതായാണ് സംശയിക്കുന്നത്. ഹരിയാനയിലെ ഫരീദാബാദിലുള്ള ഒരു മെഡിക്കല്‍ കോളേജുമായി ബന്ധമുള്ള ഡോക്ടർമാരില്‍ നിന്ന്, സ്ഫോടകവസ്തുക്കള്‍ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, ഒരു അസോള്‍ട്ട് റൈഫിള്‍, വൻ ആയുധ ശേഖരം എന്നിവയാണ് പിടിച്ചെടുത്തത്.

You may also like

error: Content is protected !!
Join Our WhatsApp Group