ബെംഗളൂരു : ചിക്കമഗളൂരുവിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമം പുരോഗമിക്കുന്നു. ‘ഓപ്പറേഷൻ ഭുവനേശ്വരി’ എന്ന പേരിലാണ് ആനയെപിടിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. മുൻകരുതലെന്ന നിലയിൽ ചിക്കമഗളൂരുവിന് സമീപത്തെ 11 ഗ്രാമങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ടുപേരെ കൊന്ന ശേഷം കാട്ടിലേക്ക് മടങ്ങിപ്പോയ കാട്ടാന വീണ്ടും തിരികെവന്നപ്പോൾ ആറ് ആനകൾ കൂടിയുണ്ടെന്നാണ് കണ്ടെത്തൽ. അതിനാലാണ് ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രദേശത്തെ കൃഷിയിടങ്ങളിൽ നാശംവിതയ്ക്കുകയും പ്രദേശവാസികളെ ഭീതിയിലാക്കുകയും ചെയ്തിരിക്കുകയാണ് ആനകൾ. കഴിഞ്ഞദിവസം രണ്ടു പേരെ ആക്രമിക്കാനെത്തിയെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഈ മാസം 10 മുതൽ വനപാലകർ പ്രദേശത്ത് ക്യാമ്പ് ചെയ്ത് കാട്ടാനയെ പിടികൂടാനുള്ള ശ്രമങ്ങൾ നടത്തിവരുകയാണ്.
ആനയെ എവിടെയെങ്കിലും കണ്ടാൽ ഉടൻ വിവരം അറിയിക്കണമെന്ന് പ്രദേശവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സക്രൈബൈലു ക്യാമ്പിലെ മൂന്ന് ആനകളെയും ദുബാരെ ക്യാമ്പിലെ നാല് ആനകളെയും ഉപയോഗിച്ചാണ് ആനയെ പിടികൂടാനുള്ള ശ്രമം നടത്തുന്നത്. ഈ മാസം ആറിന് ഗലിഗുണ്ഡി സ്വദേശി മീന (32) യാണ് കാട്ടാനയുടെ ആക്രമണത്തിൽ അവസാനം മരിച്ചത്. ഗലിഗുണ്ഡിയിലെ കാപ്പിത്തോട്ടത്തിലായിരുന്നു സംഭവം.
ഇതാണ് ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാസ്‌വേര്‍ഡ്
ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാസ്‌വേര്‍ഡ് പുറത്തുവിട്ട് പാസ് മനേജ്‌മെന്റെ് സ്ഥാപനമായ നോര്‍ഡ് പാസിന്റെ റിപ്പോര്‍ട്ട്.ഇന്ത്യക്കാരില്‍ അധികപേരും ഉപയോഗിക്കുന്ന പാസ് വേര്‍ഡ് ‘123456’ ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2023ലും ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ വളരെ ദുര്‍ബലമായ പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതുപോലെ തന്നെ അധികപേരും തങ്ങളുടെ പാസ് വേര്‍ഡിനൊപ്പം സ്ഥലങ്ങളുടെ പേരും ഉള്‍പ്പെടുത്തുന്നുണ്ട്. ‘India@123’ എന്ന പാസ്‌വേര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണവും നന്നെ കുറവല്ല.
കൂടാതെ ‘അഡ്മിൻ’ എന്ന വാക്കും പലരും പാസ്‌വേര്‍ഡുകളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും സാധാരണമായ പാസ്‌വേര്‍ഡുകളില്‍ ഒന്നാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ച പാസ്‌വേര്‍ഡ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഇപ്പോഴും ഒഴിവാക്കാൻ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. ‘password’, ‘pass@123’, ‘password@123’ എന്നിവയും ഇതുമായി സാമ്യമായ പാസ് വേര്‍ഡുകളുമാണ് ഇന്ത്യയില്‍ ഈ വര്‍ഷം സാധാരണമായി ഉപയോഗിക്കുന്ന പാസ്‌വേര്‍ഡുകള്‍.
വിവിധ മാല്‍വെയറുകള്‍ പുറത്തുവിട്ട 6.6 ടി.ബി ഡാറ്റാബേസ് പാസ്‌വേര്‍ഡുകള്‍ വിശകലനം ചെയ്താണ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ വിവിധ പ്ലാറ്റ്‌ഫോമുകളിലായി ഉപയോഗിക്കുന്ന പാസ്‌വേര്‍ഡുകളെക്കുറിച്ച് ഗവേഷകര്‍ പഠനം നടത്തിയത്. ലോകത്തെ സാധാരണ പാസ് വേര്‍ഡുകളില്‍ 31 ശതമാനവും ‘123456789’, ‘12345’, ‘000000’, പോലെയുള്ള സംഖ്യാ ശ്രേണികളാണ്. ലോകത്തെ 70 ശതമാനം പാസ് വേര്‍ഡുകളും ഒരു സെക്കന്റിനുള്ളില്‍ തകര്‍ക്കാൻ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മികച്ച സുരക്ഷ ഉറപ്പാക്കുന്നതിന് പാസ് കീ, ടു സ്റ്റെപ്പ് വെരിഫിക്കേഷൻ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് ഗവേഷകര്‍ അഭ്രിപായപ്പെട്ടു.