Home Featured അധികൃതർ തിരിഞ്ഞുനോക്കാതെ കബ്ബണ്‍ പാര്‍ക്ക്

അധികൃതർ തിരിഞ്ഞുനോക്കാതെ കബ്ബണ്‍ പാര്‍ക്ക്

by admin

ബംഗളൂരു: നഗരത്തിന്റെ ഹൃദയഭാഗത്ത് 300 ഏക്കറിലായി വ്യാപിച്ചിരിക്കുന്ന മനോഹരമായ ഉദ്യാനം ഇന്ന് അവഗണനകളുടെ നടുവില്‍. പൊട്ടിക്കിടക്കുന്ന കേബിളുകളും കമ്ബിക്കഷ്ണങ്ങള്‍ മുഴച്ചുനില്‍ക്കുന്ന ഇരുമ്ബ് വേലികളും പൊട്ടിപ്പൊളിഞ്ഞ നടപ്പാതകളുമായാണ് ഇന്ന് കബ്ബണ്‍ പാർക്ക് ജനങ്ങളെ വരവേല്‍ക്കുന്നത്. നടക്കാനും വ്യായാമം ചെയ്യാനും വിശ്രമിക്കാനുമായി ദിവസവും ആയിരങ്ങളാണ് പാർക്കിലെത്തുന്നത്.

സ്റ്റേറ്റ് സെൻട്രല്‍ ലൈബ്രറിക്കടുത്ത ഇരുമ്ബുവേലികള്‍ മെയിന്റനൻസ് നടത്തേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. കേബിളുകള്‍ തൂങ്ങിക്കിടക്കുന്നത് വ്യായാമം ചെയ്യാനെത്തുന്നവർക്ക് കടുത്ത തലവേദനയാണ്. സ്മാർട്ട് സിറ്റി പദ്ധതി തുടങ്ങിയത് മുതല്‍ പാർക്കിന് കഷ്ടകാലമാണെന്നാണ് കബ്ബണ്‍ പാർക്ക് വാള്‍ക്കേഴ്സ് ആൻഡ് ജോഗേഴ്സ് അസോസിയേഷൻ പ്രതിനിധികള്‍ പറയുന്നത്. വിഷയം പലതവണ അധികാരികള്‍ക്ക് മുമ്ബിലെത്തിച്ചതാണെന്നും അവർ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group