ചെന്നൈ: പോലീസിന്റെ മൂന്നാഴ്ചനീണ്ട ഓപ്പറേഷന്. ലഹരിവേട്ടയില്. ലഹരിവസ്തുക്കളുമായി 6623 പേര്. പിടിയിലായി. ഇതില്. 871 പേരില്.നിന്നായി മൊത്തം 1774 കിലോ കഞ്ചാവ് പിടികൂടി. കോടികള്. വിലവരുന്ന ഹെറോയിന്., പുകയില ഉത്പന്നങ്ങള്. എന്നിവയും പിടിച്ചെടുത്തതില്. ഉള്പ്പെടുന്നു ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്.ക്ക് കഞ്ചാവും മയക്കുമരുന്നും എത്തിക്കുന്നത് തടയാന്. ഡി.ജി.പി.സി. ശൈലേന്ദ്രബാബുവിന്റെ നിര്ദേശപ്രകാരം ഡിസംബര്. ആറുമുതല്. 25 വരെയാണ് ഓപ്പറേഷന്. ലഹരിവേട്ട നടത്തിയത്
മൊത്തം 29 കോടി രൂപ വിലവരുന്ന ലഹരിവസ്തുക്കള്. പിടിച്ചെടുത്തു. തൂത്തുക്കുടിയില്.നിന്ന് 23 കോടി രൂപ വിലവരുന്ന ഹെറോയിന്. പിടിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയധികം ഹെറോയിന്. പിടികൂടുന്നത്. സംഭവത്തില്. ഏഴുപേര്. അറസ്റ്റിലായി. സംസ്ഥാനത്താകെ 816 കഞ്ചാവ് കേസുകളിലായി 871 പേര്. അറസ്റ്റിലായി. ഇവരില്.നിന്ന് 1.80 കോടി രൂപ മതിപ്പുള്ള 1774 കിലോ കഞ്ചാവ് പിടിച്ചു. കഞ്ചാവുകടത്തിന് ഉപയോഗിച്ച 154 വാഹനങ്ങളും പിടിച്ചെടുത്തു.ആന്ധ്രയില്.നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് സംസ്ഥാനവ്യാപകമായി വിതരണം ചെയ്തിരുന്ന റാക്കറ്റിലെ പ്രധാനികളായ മൊത്തവ്യാപാരികള്. രണ്ടുപേരെയും അറസ്റ്റുചെയ്തു. കഞ്ചാവുകടത്തലില്. കുറവുണ്ടായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. നിരോധിത പുകയില-ഗുഡ്ക്ക ഉത്പന്നങ്ങള്. കടത്തിയതിന് 5037 പേരാണ് പിടിയിലായത്. ഇവരില്.നിന്ന് 4.20 കോടി രൂപ മതിപ്പുള്ള ഗുഡ്ക്ക ഉത്പന്നങ്ങള്. പിടിച്ചെടുത്തു