ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റ് ആരവമുയരാൻ വഴിതെളിയുന്നു. സ്റ്റേഡിയത്തിൽ അന്താരാ ഷ്ട മത്സരങ്ങളും ഐപിഎൽ മത്സരങ്ങളും നടത്താൻ സർക്കാർ അനുമതി നൽകി. കർണാടക ക്രിക്കറ്റ് അസോസിയേഷന് ആഭ്യന്തരവകുപ്പാണ് അനുമതി നൽകിയത്. സർക്കാരും മറ്റ് അധികൃതരും നിർദേശിക്കുന്ന വ്യവസ്ഥകൾ പാലിച്ചുകൊണ്ട് മത്സരങ്ങൾ നടത്താനാണ് അനുമതിയെന്ന് ക്രിക്കറ്റ് അസോസിയേ ഷൻഅറിയിച്ചു. സുരക്ഷാമുൻ കരുതലുകളും ആൾക്കൂട്ട നിയന്ത്രണ നടപടികളും പൂർണമായും നടപ്പാക്കാൻ പ്രതിജ്ഞാ ബന്ധമാണെന്ന് അസോസിയേഷൻ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.
കഴിഞ്ഞവർഷം ജൂണിൽ ആദ്യ ഐപിഎൽ കിരീടം നേടിയ ആർ സിബിയുടെ ആഘോഷത്തിനിടെയണ്ടായ ആൾക്കൂട്ട ദുരന്തത്തിനുശേഷം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരു ടൂർണമെന്റും ഇതുവരെ നടന്നി ട്ടില്ല. ആഭ്യന്തരവകുപ്പ് അനുമ തി നൽകാത്തതിനെത്തുടർന്ന് വിജയ് ഹസാരെ ട്രോഫിയുടെ മത്സരങ്ങളുൾപ്പെടെ സ്റ്റേഡിയ ത്തിന് കൈവിട്ടുപോയിരുന്നു. ഐസിസി ടി20 ലോകകപ്പ് മത്സ രങ്ങളും നഷ്ടമായി.സ്റ്റേഡിയം വീണ്ടും സജീവമാക്കാൻ ലക്ഷ്യമിട്ട് ആൾക്കൂട്ടനിയ ന്ത്രണത്തിന് നിർമിതബുദ്ധിയു ടെ സഹായത്തോടെ പ്രവർത്തിക്കുന്ന 350 ക്യാമറകൾ സ്ഥാപി ക്കാമെന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു കഴിഞ്ഞദിവസം വാ ഗ്ദാനംചെയ്തിരുന്നു.നാലരക്കോടി രൂപ ചെല വുവരുന്ന പദ്ധതിയാണ് ക്രിക്ക റ്റ് അസോസിയേഷന് കൈമാ റിയത്. ഇതിനു തുടർച്ചയായാ ണ് ആഭ്യന്തരവകുപ്പിൻ്റെ അനന മതി അസോസിയേഷന് ലഭിച്ച ത്. ക്രിക്കറ്റ് അസോസിയേഷനാ ണ് സ്റ്റേഡിയത്തിൻ്റെ നടത്തിപ്പും ചുമതല.