ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആരാധകരെ പുറത്തുനിർത്തി ക്രിക്കറ്റ് ടൂർണമെന്റ് നടത്താനൊരുങ്ങി കർണാടക ക്രിക്കറ്റ് അസോസിയേഷൻ. കർണാടകയുടെ പ്രീമിയർ ട്വന്റി 20 ലീഗ് ടൂർണമെന്റ്റായ മഹാരാജാ ട്രോഫി ക്രിക്കറ്റാണ് അടച്ചിട്ട സ്റ്റേഡിയത്തിനകത്ത് നടത്താനൊരുങ്ങുന്നത്.16 ദിവസത്തെ ടൂർണമെന്റ്റ് ഓഗസ്റ്റ് 11-ന് ആരംഭിക്കും. സ്റ്റേഡിയത്തിനു മുൻപിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച ദുരന്തത്തിനുശേഷം വരുന്ന ആദ്യ ടൂർണമെന്റാണിത്. ദുരന്തത്തിന്റെ ഉത്തരവാദിത്വം ആരോപിച്ച് ക്രിക്കറ്റ് അസോസിയേഷൻ്റെയുൾപ്പെടെ പേരിൽ പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തിവരുകയാണ്.
ഇതിന്റെ പശ്ചാത്തലത്തിലാണ് മഹാരാജ ട്വന്റി 20 ലീഗ് മത്സരങ്ങൾ കാണാൻ കാണികളെ ഗാലറിയിൽ കയറ്റേണ്ടെന്ന് അസോസിയേഷൻ തീരുമാനിച്ചത്.വലിയ രീതിയിൽ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധനേടുന്ന ടൂർണമെന്റാണ് ഒഴിഞ്ഞ ഗാലറിക്കുമുൻപിൽ നടക്കാൻ പോകുന്നത്.ടൂർണമെന്റിലിറങ്ങുന്ന ടീമിലേക്കുള്ള താരലേലം ചൊവ്വാഴ്ച നടക്കും. അഭിനവ് മനോഹർ, ദേവദത്ത് പടിക്കൽ, മനീഷ് പാണ്ഡെ എന്നിവർ ലേലത്തിന്റെ മുൻപന്തിയിലുണ്ടാകും. മൈസൂർ വാരിയേഴ്സ്, ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ്, ഹുബ്ബള്ളി ടൈഗേഴ്സ്, ഗുൽബർഗ മിസ്റ്റിക്‌സ്, ശിവമോഗ ലയൺസ്, മംഗളൂരു ഡ്രാഗൺസ് എന്നീ ആറു ടീമുകളാണ് ടൂർണമെന്റിലുണ്ടാവുക.
മൈസൂരു വാരിയേഴ്‌സ് താരങ്ങളായി കരുൺ നായരും പ്രസിദ്ധ് കൃഷ്ണയും ഇത്തവണയുമിറങ്ങും. ബെംഗളൂരു ബ്ലാസ്റ്റേഴ്സിന് ആവേശം പകർന്ന് മായങ്ക് അഗർവാൾ ഇത്തവണയുമുണ്ടാകും.
കുറ്റപ്പെടുത്തി ജുഡീഷ്യൽ കമ്മിഷനും : ചിന്നസ്വാമി സ്റ്റേഡിയത്തിനുമുൻപിലുണ്ടായ ദുരന്തത്തിൽ കർണാടക ക്രിക്കറ്റ് അസോസിയേഷനെയും ആർസിബിയെയും ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡിഎൻഎയെയും പോലീസിനെയും കുറ്റപ്പെടുത്തിയാണ് റിട്ട. ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് മൈക്കൽ ഡികുഞ്ഞയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമ്മിഷൻ അന്വേഷണറിപ്പോർട്ട് സമർപ്പിച്ചത്. അന്നത്തെ സിറ്റി പോലീസ് കമ്മിഷണർ ഉൾപ്പെടെയുള്ള ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ കുറ്റക്കാരാക്കിയിട്ടുണ്ടെന്നാണ് വിവരം. റിപ്പോർട്ട് ഈ മാസം 17-ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യും.
ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് റോഡില്‍ കുഴഞ്ഞുവീണു; യാദൃച്ഛികമായി എത്തിയ ഡോക്ടര്‍ രക്ഷകനായി
മെട്രോസ്റ്റേഷന് സമീപം ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ യുവാവിന് യാദൃച്ഛികമായി അതുവഴി എത്തിയ ഡോക്ടര്‍ രക്ഷകനായി.ജോലി കഴിഞ്ഞ് മെട്രോ സ്റ്റേഷനിലേക്ക് പോകുമ്ബോഴാണ് സമീര്‍ എന്ന യുവാവ് കുഴഞ്ഞുവീണത്. ഈ സമയത്ത് ചായ കുടിക്കാന്‍ ഇറങ്ങിയതായിരുന്നു ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക് (ഡി ഐ പി) എന്‍ എം സി റോയല്‍ ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി സ്പെഷ്യലിസ്റ്റ് ഡോ. നീരജ് ഗുപ്ത. നടന്നുപോകുന്നതിനിടെ, ഒരുഭാഗത്ത് ജനം തടിച്ചുകൂടിയതായി കണ്ടു. പോയിനോക്കിയപ്പോള്‍ ഒരു യുവാവ് അവശനായി കിടക്കുന്നത് കണ്ടു.
അയാള്‍ വളരെയധികം വിയര്‍ത്തിരുന്നു. പരിശോധിച്ചപ്പോള്‍ മിനുട്ടില്‍ നാലുതവണ മാത്രമേ ശ്വാസമിടിപ്പുള്ളൂവെന്ന് മനസ്സിലായി. ഹൃദയാഘാതമാണെന്ന് വ്യക്തമായ ഉടന്‍ ഡോക്ടര്‍, ദുബൈ കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസിനെ (ഡി സി എ എസ്) വിളിച്ചറിയിച്ചു. ഇതിനിടെ സി പി ആര്‍ ആരംഭിക്കുകയും ചെയ്തു. ആശുപത്രിയില്‍ എത്തുന്നതിന് മുമ്ബ് തന്നെ രണ്ട് ഷോക്കുകള്‍ നല്‍കി. മൂന്നാമത്തേത് അത്യാഹിത വിഭാഗത്തിനുള്ളില്‍ വച്ചും നല്‍കി.ആശുപത്രിയില്‍ ഒരു പൂര്‍ണ കോഡ് ബ്ലൂ സജീവമാക്കി. അടിയന്തര, ഐ സി യു, കാര്‍ഡിയോളജി ടീമുകള്‍ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി.
സമീറിന് ഗുരുതരമായ ഹൃദയാഘാതം സംഭവിച്ചതായി കണ്ടെത്തി. പ്രമേഹ ബാധിതനുമായിരുന്നു യുവാവ്. ചികിത്സയ്ക്കു ശേഷം രണ്ട് ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന് വീണ്ടും എഴുന്നേറ്റു നടക്കാന്‍ കഴിഞ്ഞു.’പ്രമേഹമുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഡോക്ടര്‍ അവിടെ ഇല്ലായിരുന്നുവെങ്കില്‍, ഇന്ന് ജീവിച്ചിരിക്കില്ലായിരുന്നു. ഞാന്‍ വളരെ നന്ദിയുള്ളവനാണ്.’ സുഖം പ്രാപിച്ച ശേഷം സമീര്‍ പറഞ്ഞു. തെറ്റായ ജീവിതശൈലിയാണ് യുവാക്കളില്‍ ഹൃദയാഘാതത്തിന് ഏറ്റവും വലിയ കാരണങ്ങളിലൊന്നെന്ന് ഡോ. നീരജ് പറഞ്ഞു.