Home Featured 128 വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിക്കറ്റ് ഒളിമ്ബിക്സില്‍

128 വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിക്കറ്റ് ഒളിമ്ബിക്സില്‍

by admin

നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ക്രിക്കറ്റ് ഒളിമ്ബിക്സില്‍ തിരിച്ചെത്തുന്നു. നീണ്ട 128 വര്‍ഷങ്ങള്‍ക്ക് ശേഷം 2028 ല്‍ നടക്കുന്ന ലോസ് എഞ്ചല്‍സ് ഒളിമ്ബിക്സിലാണ് ക്രിക്കറ്റ് തിരിച്ചുവരവ് അറിയിക്കുന്നത്.

മുംബൈയില്‍ നടന്ന ഒളിമ്ബിക്സ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. നേരത്തെ സംഘാടക കമ്മിറ്റി ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ നല്‍കുകയും IOC അതിന് അംഗീകാരം നല്‍കുകയും ചെയ്തു. ഇന്ന് നടന്ന വോട്ടിങ് സെഷന് ശേഷമാണ് ക്രിക്കറ്റ് ഉള്‍പ്പടെ അഞ്ച് കായിക ഇനങ്ങള്‍ പുതുതായി ഒളിമ്ബിക്സില്‍ ഉള്‍പ്പെടുത്തിയത്.

ഇതിന് മുൻപ് 1900 തില്‍ നടന്ന ഒളിമ്ബിക്സില്‍ ക്രിക്കറ്റ് ഉണ്ടായിരുന്നു. അന്ന് 18 കായിക ഇനങ്ങളില്‍ ഒന്നായിരുന്നു ക്രിക്കറ്റ്. പിന്നീട് ക്രിക്കറ്റ് ഒരു ഒളിമ്ബിക്സിൻ്റെയും ഭാഗമായില്ല.

ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നത് ഒളിമ്ബിക്സിനും സാമ്ബത്തികമായി ഗുണം ചെയ്യും. നിലവില്‍ ഇന്ത്യയില്‍ നിന്നും മീഡിയ റൈറ്റ്സിലൂടെ 16 കോടി മാത്രമാണ് ഒളിമ്ബിക്സിന് ലഭിക്കുന്നത്. ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നതോടെ അത് 1600 കോടിയില്‍ അധികമായി മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ സ്പോണ്‍സര്‍ഷിപ്പ് കൂടെ കൂട്ടുമ്ബോള്‍ 2000 കോടിയിലധികം ഇന്ത്യയില്‍ നിന്നും മാത്രം ഒളിമ്ബിക്സിന് ലഭിക്കും.

2036 ഒളിമ്ബിക്സിന് വേദിയാകാൻ ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ക്രിക്കറ്റ് കൂടെ ഒളിമ്ബിക്സിൻ്റെ ഭാഗമാകുന്നത് ഇന്ത്യയ്ക്കും ഗുണം ചെയ്യും. 2032 ഒളിമ്ബിക്‌സ് ഓസ്ട്രേലിയയില്‍ വെച്ചാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ തുടര്‍ച്ചയായ മൂന്ന് ഒളിമ്ബിക്സില്‍ ക്രിക്കറ്റ് ഉണ്ടാകുമെന്ന് ഇതോടെ ഉറപ്പായികഴിഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group