Home Uncategorized ബെംഗളൂരുവില്‍ നിര്‍മാണത്തിലിരിക്കുന്ന കൂറ്റൻ ഫ്ലൈ ഓവറില്‍ വിള്ളല്‍ കണ്ടെത്തി

ബെംഗളൂരുവില്‍ നിര്‍മാണത്തിലിരിക്കുന്ന കൂറ്റൻ ഫ്ലൈ ഓവറില്‍ വിള്ളല്‍ കണ്ടെത്തി

by admin

ബെംഗളൂരുവിലെ ഈജിപുര മേല്‍പ്പാലത്തിലെ കോണ്‍ക്രീറ്റ് സ്ലാബില്‍ വിള്ളല്‍ ഉണ്ടായതിനെ തുടർന്ന് ബിബിഎംപി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസില്‍ (ഐഐഎസ്‌സി) നിന്ന് റിപ്പോർട്ട് തേടി.അടുത്ത നടപടിയെക്കുറിച്ച്‌ അഭിപ്രായം നല്‍കാനും പ്രോജക്‌ട് ഡിസൈനറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 17 ന് രാത്രി, പ്രീഫാബ്രിക്കേറ്റഡ് സെഗ്‌മെന്റില്‍ നിന്നുള്ള കോണ്‍ക്രീറ്റ് കഷണങ്ങള്‍ ഇളകി ഓട്ടോറിക്ഷയില്‍ വീണു. വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ഡ്രൈവർക്ക് നിസ്സാര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കോണ്‍ക്രീറ്റ് സെഗ്‌മെന്റില്‍ വിള്ളല്‍ ഉണ്ടായിട്ടുണ്ട്. ശക് കാരണം സെഗ്‌മെന്റ് ലോഞ്ച് ചെയ്യുമ്ബോള്‍ തെറ്റ് പറ്റിയെന്നും അധികൃതർ അറിയിച്ചു.സെഗ്‌മെന്റിന്റെ ആ അറ്റം അത്തരം ഭാരം വഹിക്കാൻ രൂപകല്‍പ്പന ചെയ്തിട്ടില്ലാത്തതിനാല്‍, അതില്‍ ഒരു വിള്ളല്‍ ഉണ്ടായിട്ടുണ്ട്. ജോലി നിർത്തിവച്ചു, അടുത്ത നടപടി എന്തായിരിക്കണമെന്നതില്‍ ഐഐഎസ്‌സിയില്‍ നിന്നും പ്രോജക്‌ട് ഡിസൈനറില്‍ നിന്നും അഭിപ്രായം തേടിയെന്നും ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് എഞ്ചിനീയർ രാഘവേന്ദ്ര പ്രസാദ് വിശദീകരിച്ചു.

2.38 കിലോമീറ്റർ ദൈർഘ്യമുള്ള ഈജിപുര ഫ്ലൈഓവറിന്റെ പണി 2017 ല്‍ ആരംഭിച്ചെങ്കിലും ഇനിയും പൂർത്തിയായിട്ടില്ല. മുൻ കരാറുകാരനുമായുള്ള പ്രശ്നങ്ങള്‍ കാരണം പണി നിർത്തിവച്ചതിനെത്തുടർന്ന്, പുതിയ കരാറുകാരൻ പണി പുനരാരംഭിച്ചു. 2026 മാർച്ചില്‍ ഫ്ലൈഓവർ തുറക്കാനുള്ള ശ്രമത്തിലാണ് നഗരസഭ.

You may also like

error: Content is protected !!
Join Our WhatsApp Group