മൈസൂരു : തന്റെ ഗർഭിണിയായ പശുവിനെപൂജിക്കാനായി ഉടമസ്ഥൻ ചെലവിട്ടത് ഒന്നര ലക്ഷം രൂപ. ഹാസൻ താലൂക്കിലെ ഹച്ചനഗൗഡഹള്ളി സ്വദേശിയായ ദിനേശാണ് കല്ല്യാണ ഓഡിറ്റോറിയത്തിൽ നടന്ന ആഡംബര ചടങ്ങിൽ പശുവിനെ പൂജിച്ചത്. മഞ്ഞളും ഹാരങ്ങളും പൂവുകൾ കൊണ്ടും പശുവിനെ അലങ്കരിച്ചാണ് പ്രത്യേക പൂജ നടത്തിയത്.ചടങ്ങിലേക്ക് ബന്ധുക്കളെയും അയൽക്കാരേയും സുഹൃത്തുക്കളെയും ക്ഷണിച്ചു.
ചടങ്ങിൽ പങ്കെടുത്ത 500-ലധികം പേർക്ക് വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. കർഷക കുടുംബത്തിൽ ജനിച്ച എനിക്ക് വളർത്തുമൃഗങ്ങളോട് അതിയായ സ്നേഹമുണ്ടെന്ന് ദിനേശ് പറഞ്ഞു. പശുവിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതുകൊണ്ടാണ് പാരമ്പര്യത്തിലൂന്നിയ ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മോസ്കിന് ഞാൻ പണം കൊടുക്കും, വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കളെ സംരക്ഷിക്കാൻ അവര്‍ക്കറിയാം’; ‘മഹാത്മ’ സിനിമയിലെ സുരേഷ് ഗോപിയുടെ ഡയലോഗ് ചര്‍ച്ചയാവുന്നു
ക്ഷേത്രത്തിന് ഞാനൊരു കാശുപോലും തരില്ല. വേണമെങ്കില്‍ ചിലപ്പോള്‍ ചർച്ചിനും മോസ്‌കിനും പോലും ഞാൻ കൊടുത്തെന്നിരിക്കും.തിരുസഭയുടെയും വഖഫ് ബോർഡിന്റേയും സ്വത്തുക്കളെ സംരക്ഷിക്കാൻ ഏകദൈവത്തില്‍ വിശ്വസിക്കുന്ന അവർക്കറിയാം’- ഇപ്പോഴത്തെ കേന്ദ്ര മന്ത്രി സുരേഷ്ഗോപി കേന്ദ്രകഥാപാത്രമായി 1996ല്‍ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ‘മഹാത്മ’യില്‍ അദ്ദേഹം പറയുന്ന ഡയലോഗാണിത്. മഹാക്ഷേത്ര നിർമാണ കാര്യത്തെ കുറിച്ച് സംസാരിക്കുന്ന സ്വാമിയോടാണ് സുരഷ് ഗോപി ഇത് പറയുന്നത്
ഇപ്പോള്‍ ലോക്സഭയിലും രാജ്യസഭയിലും കേന്ദ്രം പാസാക്കിയ വിവാദ വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ചും അതിനെതിരെ കേരളം പാസാക്കിയ പ്രമേയത്തെ അധിക്ഷേപിച്ചും സുരേഷ് ഗോപി രംഗത്തെത്തിയ സാഹചര്യത്തില്‍ ഈ ഡയലോഗുകള്‍ വീണ്ടും ചർച്ചയാവുകയാണ്. ‘മഹാത്മ’യിലെ സുരേഷ്ഗോപിയുടെ ഈ സീൻ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് നിരവധി പേരാണ് ട്രോളുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
സീനിലെ ഡയലോഗ് ഇങ്ങനെ- ‘ക്ഷേത്രത്തിന് ഞാനൊരു കാശുപോലും തരില്ല. തന്നാല്‍തന്നെ അത് സർക്കാർ ഭരിക്കുന്ന ദേവസ്വം ഭണ്ഡാരത്തില്‍ പോയി ചേരും. ഇവിടുത്തെ ഊച്ചാളി രാഷ്ട്രീയക്കാർ എടുത്തിട്ട് തിന്നുമുടിക്കാൻ. വേണമെങ്കില്‍ ചിലപ്പോള്‍ ചർച്ചിനും മോസ്‌കിനും പോലും ഞാൻ കൊടുത്തെന്നിരിക്കും. തിരുസഭയുടെയും വഖഫ് ബോർഡിന്റേയും സ്വത്തുക്കളെ സംരക്ഷിക്കാൻ ഏകദൈവത്തില്‍ വിശ്വസിക്കുന്ന അവർക്കറിയാം. അവിടെയെങ്ങും ഒരു ഊച്ചാളി രാഷ്ട്രീയക്കാരനും കയറിക്കളിക്കില്ല. മുപ്പത്തിമുക്കോടി ദേവതകളെ ആരാധിക്കുന്ന നിങ്ങളുടെ സമുദായക്കാർക്ക് അതറിയില്ല. നിങ്ങള്‍ക്കുമതറിയില്ല. എന്ന് നിങ്ങളുടെ സമുദായക്കാർ ഒറ്റക്കെട്ടായി നില്‍ക്കുന്നോ അന്ന് ഞാൻ തരും പണം…’
വഖഫ് കിരാതം ഭാരതത്തില്‍ അവസാനിപ്പിച്ചുവെന്നായിരുന്നു ബില്‍ രാജ്യസഭയിലും പാസായതിനു പിന്നാലെ സുരേഷ് ഗോപിയുടെ പ്രതികരണം. ബില്‍ പാസായത് മുനമ്ബത്തിനും ഗുണം ചെയ്യും. ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ല. കുത്തിത്തിരിപ്പ് ഇല്ലാത്ത വിചക്ഷണരോട് ചോദിക്കൂ. ജനങ്ങളെ വിഭജിക്കാനല്ലേ പ്രതിപക്ഷം ശ്രമിച്ചത്. മുസ്‌ലിംകള്‍ക്ക് കുഴപ്പമാകുമെന്നല്ലേ അവർ പാർലമെന്‍റില്‍ പറഞ്ഞതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം ലോക്സഭയില്‍ വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയിലായിരുന്നു, വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയതിനെതിരെ സുരേഷ് ഗോപി രംഗത്തെത്തിയത്. വഖഫ് നിയമഭേദഗതി യാഥാർഥ്യമാകുന്നതോടെ കേരളനിയമസഭയില്‍ പാസാക്കിയ പ്രമേയം അറബിക്കടലില്‍ മുങ്ങിപ്പോകുമെന്നും നിങ്ങള്‍ അതിനായി കാത്തിരിക്കൂ എന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.