Home covid19 ആദ്യ ഡോസ് വാക്സിന്‍ എടുത്തശേഷം കൊവിഡ് വന്നാല്‍ രണ്ടാം ഡോസ് വാക്സിന്‍ എടുക്കണോ ?വാക്സിന്‍ എടുത്താല്‍ എത്രകാലം ഇമ്മ്യൂണിറ്റി ഉണ്ടാകും ?;കോവിഡുമായി ബന്ധപ്പെട്ട് ഇന്‍ഫോക്ലിനിക് പങ്കുവച്ച കുറിപ്പ്

ആദ്യ ഡോസ് വാക്സിന്‍ എടുത്തശേഷം കൊവിഡ് വന്നാല്‍ രണ്ടാം ഡോസ് വാക്സിന്‍ എടുക്കണോ ?വാക്സിന്‍ എടുത്താല്‍ എത്രകാലം ഇമ്മ്യൂണിറ്റി ഉണ്ടാകും ?;കോവിഡുമായി ബന്ധപ്പെട്ട് ഇന്‍ഫോക്ലിനിക് പങ്കുവച്ച കുറിപ്പ്

by admin

വാക്സിനേഷന്‍ പ്രോഗ്രാം വൈകുന്നതു കൊണ്ട് കുഴപ്പമുണ്ട്. എല്ലാവരും പരമാവധി പെട്ടെന്ന് വാക്സിനേറ്റഡ് ആയാലേ രോഗത്തിന്റെ പകര്‍ച്ച തടയാന്‍ പറ്റൂ. അല്ലെങ്കില്‍ പുതിയ വകഭേദങ്ങള്‍ ഉണ്ടാകാനും അവ വാക്സീനുകളെ മറികടക്കാനുമുള്ള സാധ്യത വര്‍ദ്ധിക്കും.’- കോവിഡുമായി ബന്ധപ്പെട്ട് ഇന്‍ഫോക്ലിനിക് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.

ഇന്‍ഫോക്ലിനിക് പങ്കുവച്ച കുറിപ്പ് വായിക്കാം;

കൊവിഡ്; ഒരു സിമ്ബിള്‍ പ്രശ്നോത്തരി

1. നിലവില്‍ ഇന്‍ഡ്യയുടെ വാക്സിന്‍ നിര്‍മ്മാണ ശേഷി എത്രയാണ് ?

കോവാക്സിനും കോവിഷീല്‍ഡും കൂടി മാസം ഏതാണ്ട് 9 കോടി ഡോസ്.

കർണാടകയിൽ ഇന്ന് 47930 കോവിഡ് കേസുകൾ ; 490 മരണം

2. ഇതു മുഴുവന്‍ ആഭ്യന്തര ഉപയോഗത്തിന് കിട്ടുമോ ?

രണ്ടു കമ്ബനികളും വിദേശരാജ്യങ്ങളുമായി കരാറൊപ്പിട്ടതുകൊണ്ട് ഉറപ്പിച്ചുപറയാന്‍ പറ്റില്ല.

3. കിട്ടുകയാണെങ്കില്‍ ഇവ മാത്രം ഉപയോഗിച്ച്‌ ഇന്ത്യ മുഴുവന്‍ വാക്സിനേഷന്‍ ചെയ്യാന്‍ എത്ര കാലം എടുക്കും ?

ഏകദേശം രണ്ടു വര്‍ഷമെങ്കിലും.

4. മറ്റേതെങ്കിലും വാക്സിനുകള്‍ വരാന്‍ സാധ്യതയുണ്ടോ?

മെയ് മാസം തൊട്ട് പ്രൈവറ്റില്‍ സ്പുട്നിക് വാക്സിന്‍ കിട്ടിയേക്കും. വരും മാസങ്ങളില്‍ മറ്റു വിദേശ വാക്സിനുകളും സ്വകാര്യ വിപണിയില്‍ കിട്ടിയേക്കും.

കോവിഡ് കിടക്കകള്‍ മറിച്ച്‌ വിറ്റ സംഭവം ; തേജസ്വി സൂര്യക്ക് കുരുക്ക് മുറുകുന്നു

5. വാക്സിനേഷന്‍ പ്രോഗ്രാം വൈകുന്നതു കൊണ്ട് കുഴപ്പമുണ്ടോ ?

ഉണ്ട്. എല്ലാവരും പരമാവധി പെട്ടെന്ന് വാക്സിനേറ്റഡ് ആയാലേ രോഗത്തിന്റെ പകര്‍ച്ച തടയാന്‍ പറ്റൂ. അല്ലെങ്കില്‍ പുതിയ വകഭേദങ്ങള്‍ ഉണ്ടാകാനും അവ വാക്സിനുകളെ മറികടക്കാനുമുള്ള സാധ്യത വര്‍ദ്ധിക്കും.

6. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ മുന്‍കരുതലുകള്‍ എടുക്കണോ ?

വേണം. ഇവര്‍ക്കും രോഗം വരാനും, വന്നാല്‍ മറ്റുള്ളവരിലേക്ക് പകരാനും സാധ്യതയുണ്ട്, വാക്സിന്‍ കിട്ടാത്തവരെ അപേക്ഷിച്ച്‌ കുറവാണെങ്കിലും.

7. കൊവിഡ് വന്നവര്‍ക്കും വാക്സിന്‍ എടുക്കണോ ? വേണമെങ്കില്‍ എപ്പോള്‍ ?

വേണം. രോഗം മാറി മൂന്നുമാസം കഴിഞ്ഞ് എടുക്കുന്നതാണ് നല്ലത് എന്നാണ് CDC നിര്‍ദ്ദേശം.

8. ആദ്യ ഡോസ് വാക്സിന്‍ എടുത്തശേഷം കൊവിഡ് വന്നാല്‍ രണ്ടാം ഡോസ് വാക്സിന്‍ എടുക്കണോ ?

വേണം. രോഗം മാറി നാലാഴ്ച കഴിഞ്ഞാണ് രണ്ടാം ഡോസ് എടുക്കേണ്ടത്.

9. വാക്സിന്‍ എടുത്താല്‍ എത്രകാലം ഇമ്മ്യൂണിറ്റി ഉണ്ടാകും ?

നിലവിലത്തെ പഠനങ്ങളനുസരിച്ച്‌ ഒരു വര്‍ഷം വരെ.

10. അത് കഴിഞ്ഞാലോ ?

വിശദമായ പഠനങ്ങള്‍ വരുന്നതുവരെ കൃത്യമായി പറയാനാവില്ല.

11. ഒരു കൊല്ലം കഴിഞ്ഞ് ബൂസ്റ്റര്‍ വേണ്ടിവരുമോ?

വിശദമായ പഠനങ്ങള്‍ വരുന്നതുവരെ പറയാനാവില്ല.

12. ഒരു ഡോസ് വാക്സിന്‍ എടുത്താല്‍ എന്തെങ്കിലും പ്രൊട്ടക്ഷന്‍ കിട്ടുമോ ?

തീര്‍ച്ചയായും. വാക്സിന്‍ എടുത്ത് മൂന്ന് മുതല്‍ 8 -12 ആഴ്ച വരെ നീണ്ടുനില്‍ക്കുന്ന ഭാഗികമായ സംരക്ഷണം ലഭിക്കും.

13. രണ്ടാമത്തെ ഡോസ് എടുത്തില്ല എങ്കില്‍ കുഴപ്പമുണ്ടോ ?

വാക്സിന്‍ കൊണ്ട് ലഭിക്കാവുന്ന പരമാവധി സംരക്ഷണം ലഭിക്കില്ല.

14. ഭാവിയില്‍ വാക്സിനുകള്‍ക്ക് മാറ്റം വരുത്തേണ്ടി വരുമോ ?

നിലവിലെ വാക്സിന്‍ ഫലിക്കാത്ത തരത്തിലുള്ള പുതിയ വൈറസ് വേരിയന്റുകള്‍ ഉണ്ടായാല്‍ മാറ്റം വരുത്തിയ വാക്സിന്‍ വേണ്ടി വരും.

15. കോവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് 28 ദിവസത്തേക്ക് രക്തം ദാനം ചെയ്യാന്‍ പറ്റില്ല എന്നു കേട്ടു ?

ശരിയല്ല. ഇതില്‍ മാറ്റം വന്നിട്ടുണ്ട്. മെയ് അഞ്ചിന് പുറത്തിറങ്ങിയ ഉത്തരവുപ്രകാരം വാക്സിന്‍ എടുത്താല്‍ 14 ദിവസത്തേക്ക് രക്തം ദാനം ചെയ്യാന്‍ പാടില്ല എന്നതാണ് പുതിയ നിര്‍ദേശം.

16. പുതിയ കോവിഡ് വകഭേദങ്ങള്‍ പഴയ പരിശോധനകള്‍ കൊണ്ട് തിരിച്ചറിയാന്‍ സാധിക്കുമോ ?

നിലവിലെ വകഭേദങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും.

17. സംസ്ഥാനങ്ങള്‍ക്ക് വിദേശത്തുനിന്ന് വാക്സിന്‍ വാങ്ങാമോ ?

നിലവില്‍ റഷ്യയുടെ സ്പുട്നിക് വാക്സിന്‍ മാത്രമാണ് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാന്‍ അംഗീകാരമുള്ള വാക്സിന്‍. അത് സംസ്ഥാനങ്ങള്‍ക്ക് വാങ്ങി വിതരണം ചെയ്യാമോ എന്ന് അധികം വൈകാതെ അറിയാം.

18. ഇനി എന്നെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സാധിക്കുമോ ?

ചുരുങ്ങിയത് ഒരു രണ്ടു വര്‍ഷത്തേക്കെങ്കിലും സാധ്യത കുറവാണ്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group