രണ്ടാംതരംഗത്തില്‍ കോവിഡ് വ്യാപനം ശക്തമായതോടെ രോഗത്തിന് ഇരയാകുന്ന കുട്ടികളുടെ എണ്ണത്തിലും വന്‍ വര്‍ധന. കോവിഡ് പരിേശാധനക്ക് വിധേയരാകുന്ന കുട്ടികള്‍ പോസിറ്റീവാകുന്ന കേസുകളുടെ എണ്ണത്തില്‍ മുമ്ബത്തേക്കാള്‍ വര്‍ധനവുണ്ടെന്ന് ഡല്‍ഹി-എന്‍.സി.ആറിെല ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു
നവജാത ശിശുക്കളും കുട്ടികളുമാണ് കോവിഡ് പോസിറ്റീവാകുന്നവരില്‍ ഏറെയും. മിക്ക നവജാത ശിശുക്കളംഅതിെന അതിജീവിക്കുന്നുണ്ടെങ്കിലും 5 നും 12 നും ഇടയിലുള്ള കുട്ടികള്‍ അപകടസാധ്യതയിലേക്ക് പോകുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. പോസിറ്റീവായ കുട്ടിക്കൊപ്പം അമ്മമാരും പോകുന്നതും, പോസിറ്റീവായ അമ്മമാര്‍ക്കൊപ്പം കുട്ടികള്‍ക്കും നില്‍ക്കേണ്ടി വരുന്നതും അപകടം വരുത്തിവെക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ഡല്‍ഹിയിലെ മധുകര്‍ റെയിന്‍ബോ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 50 കുട്ടികളാണ് ശിശുരോഗ കേസുകളുമായി ആശുപത്രയിലെത്തിയത്. കോവിഡ് സെന്‍ററില്‍ സൗകര്യം ഒരുക്കിയത് കൊണ്ടുമാത്രമാണ് അവര്‍ക്ക് ചികിത്സ നല്‍കാന്‍ കഴിഞ്ഞത്.
ബാംഗ്ലൂർ മലയാളി വാർത്തകളുടെ (www.bangaloremalayali.in) ഏറ്റവും പുതിയ അപ്ഡേറ്റുകൾ നിങ്ങള്ക്ക് ലഭിക്കാനും നിങ്ങളുടെ ബിസിനസിന്റെ പരസ്യം നൽകുന്നതിനു വേണ്ടിയും 9895990220, 7676750627 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യാം
‘2020 നെ അപേക്ഷിച്ച് സ്ഥിതിഗതികള്‍ ഭയാനകമാണ്. രണ്ടാം തരംഗത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ രോഗത്തിനിരയാകുന്നത് വര്‍ദ്ധിച്ച് വരുകയാണ്. എല്ലാവര്‍ക്കും ചികിത്സ നല്‍കാനുള്ള സംവിധാനം രാജ്യത്തില്ല. മാതാപിതാക്കള്‍ മുന്‍കരുതല്‍ എടുക്കുകയാണ് കുട്ടികള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ സുരക്ഷ. അടിയന്തര ഘട്ടങ്ങളില്‍ വൈദ്യസഹായം തേടാന്‍ വൈകരുതെന്നും പ്രമുഖ ആരോഗ്യവിദഗ്ദ്ധനായ ഡോ. പ്രവീണ്‍ ഖില്‍നാനി പറഞ്ഞതായ ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുട്ടികളില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണങ്ങളിതാണ്
- വൈറസിന്‍റെ പുതിയ പരിവര്‍ത്തനം
- വീടുകളില്‍ മുന്‍കരുതലുകളിലുണ്ടായ അഭാവം
- ആള്‍ക്കുട്ടങ്ങളിലേക്ക് പോകുന്നത് വഴിയുണ്ടാകുന്ന കോവിഡ് വ്യാപനം
- കുട്ടികള്‍ക്ക് വാക്സിന്‍ ഇല്ലാത്തത്
രണ്ടാം തരംഗത്തില്‍ കൊറോണ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്. സ്വാഭാവികമായി അതിന്‍റെ പ്രഹരശേഷികടുത്തതായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ശിശുരോഗവിദഗ്ദ്ധനും സീനിയര്‍ കണ്‍സള്‍ട്ടന്‍റുമായ ഡോ. സഞ്ജീവ് ബഗായ്.
‘കഴിഞ്ഞ വര്‍ഷം, ലോകമെമ്ബാടും 11 ശതമാനം കുട്ടികളെയാണ് കോവിഡ് ബാധിച്ചത്. എന്നാല്‍ ഈ വര്‍ഷം ആഗോളതലത്തില്‍ 20-40 ശതമാനം കുട്ടികളാണ് പോസിറ്റീവായത്. ടി-സെല്‍ പ്രതിരോധശേഷിയുടെ അഭാവം, ശ്വാസോച്ഛാസ പാതയിലെ (പ്രത്യേകിച്ചും തൊണ്ടയോട് ചേര്‍ന്ന് ) ace റീസെപ്റ്ററുകളുടെ അഭാവം, സംരക്ഷണ പ്രോട്ടീനുകള്‍ എന്നിവ നിര്‍ജീവമാകുന്നതാണ് കാരണമെന്ന് ഡോ. ബാഗായ് വ്യക്തമാക്കുന്നു.
കുടുംബങ്ങള്‍ പഴയത് പോലെ ഇപ്പോള്‍ ജാഗ്രത പുലര്‍ത്തുന്നില്ല. പുറമേ നിന്ന് വീട്ടിലേക്ക് വരുന്നതിനും പുറത്തേക്ക് പോകുന്നതിനും ഇടകലരുന്നതിനും ഇപ്പോള്‍ യാതൊരു മുന്‍കരുതലും കുടുംബങ്ങളിലുണ്ടാകാത്താണ് കുട്ടികളെ കോവിഡ് ബാധിക്കുന്നതിന് കാരണമാകുന്നതെന്ന് ആചാര്യ ശ്രീ ഭിക്ഷു ഗവര്‍മെന്റ് ആശുപത്രിയിലെ ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ശ്രീദേഷ് കുമാര്‍ പറയുന്നു.
കുട്ടികള്‍ക്ക് വാക്സിനേഷന്‍ ഇതുവരെ ലഭ്യമായിട്ടില്ല എന്നത് എല്ലാവരും ഓര്‍ക്കണം. അവരില്‍ ഉണ്ടാകുന്ന ചെറിയ ലക്ഷണങ്ങളെ പോലും ഗൗരവത്തോടെ കാണണം. കുട്ടികളെ കോവിഡ് പടരാന്‍ സാധ്യതയുള്ള ആള്‍ക്കൂട്ടമുള്ള ഇടങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കുകയാണ് വേണ്ടത്. അതിനൊപ്പം അവരിലുണ്ടാകുന്ന ഉദരസംബന്ധിയായ ലക്ഷണങ്ങള്‍ (വയറ് വേദന, വയറിളക്കം), തൊലിപ്പുറത്തുണ്ടാകുന്ന ചുവന്ന് പൊങ്ങിയ തടിപ്പുകള്‍, കണ്ണിന് ചുകപ്പ്, തുടങ്ങിയ ലക്ഷണങ്ങളെ അവഗണിക്കരുതെന്ന് അദ്ദേഹം പറയുന്നു.
കുട്ടികളിലെ കോവിഡ് ലക്ഷണങ്ങള്‍ ഇതാണ്
- അതിസാരം
- ഛര്‍ദ്ദി
- തിണര്‍പ്പ്
- നേത്ര അണുബാധ
- വാസ്കുലിറ്റിസ് (രക്തക്കുഴലുകളില്‍ വീക്കം)
- പനി
- ചുമ
മാതാപിതാക്കള്‍ /കുട്ടികള്‍ പോസിറ്റീവ് ആണെങ്കില്‍ എന്തുചെയ്യും?
‘മാതാപിതാക്കള്‍ കുട്ടിയുടെ ലക്ഷണങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കേണ്ടതുണ്ട്. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ ഉദരസംബന്ധിയായ അസുഖ ലക്ഷണങ്ങള്‍, പനി, ചുമ, തൊലിപ്പുറത്തുണ്ടാകുന്ന ചുവന്ന് പൊങ്ങിയ തടിപ്പുകള്‍, കണ്ണിന് ചുകപ്പ് തുടങ്ങിയ ലക്ഷണങ്ങളുണ്ടായാല്‍ തുടക്കത്തില്‍ തന്നെ ചികിത്സ തുടങ്ങണം.
‘കോവിഡ് പോസിറ്റീവ് അമ്മയുടെ മുലപ്പാല്‍ വഴി കുട്ടിയിലേക്ക് വൈറസ് പടരുമെന്ന് ഇതുവരെയും ഒരു പഠനവും തെളിയിച്ചിട്ടില്ല. അതിനാല്‍, അമ്മമാര്‍ക്ക് ഭക്ഷണം നല്‍കാം,പക്ഷേ എല്ലായ്പ്പോഴും മാസ്ക് ധരിക്കണം, കുട്ടികളില്‍ നിന്ന് പരമാവധി ശാരീരിക അകലം നിലനിര്‍ത്തണം, കുട്ടിയെ പരിപാലിക്കാന്‍ മറ്റൊരാള്‍ ഉണ്ടാകുന്നത് നല്ലതാണ്. അതെ സമയം മുലയൂട്ടുന്ന അമ്മമാരുടെ ആരോഗ്യം വഷളാകുന്നതിന് മുമ്ബ് ഡോക്ടറെ സമീപിക്കാന്‍ വൈകരുതെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.
കുട്ടികള്‍ മാസ്ക് ധരിക്കാന്‍ മടിക്കുന്നതും, അവരുടെ ശരിയായ അളവിനുള്ള മാസ്കുകള്‍ ധരിപ്പാക്കത്ത സാഹചര്യം നില നില്‍ക്കുന്നതിനാല്‍ പൊതുയിടങ്ങളിലേക്ക് അവരെ കൊണ്ടു പോകുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.