Home covid19 കോവിഡ് ബാധിതർ ഏതൊക്കെ ഭക്ഷണം കഴിക്കണം ;ആരോ​ഗ്യവിദ​ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കോവിഡ് ബാധിതർ ഏതൊക്കെ ഭക്ഷണം കഴിക്കണം ;ആരോ​ഗ്യവിദ​ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

by admin

കൊവിഡിന്റെ ഭീതിയിലാണ് രാജ്യം. കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. കൊവിഡ് പോസിറ്റീവ് ആയവര്‍ ഭക്ഷണകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക. ഈ സമയത്ത് പോഷക​ഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ തന്നെ കഴിക്കണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കൊവിഡ് ബാധിതര്‍ ആരോ​ഗ്യകരമായ ഭക്ഷണക്രമം തന്നെ ശീലമാക്കുക. ഇത് ശക്തി വീണ്ടെടുക്കാന്‍ സഹായിക്കുക മാത്രമല്ല, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും മറ്റ് അണുബാധകളെ തടയുകയും ചെയ്യും. ഭക്ഷണക്രമത്തില്‍ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, നാരുള്ള ഭക്ഷണങ്ങള്‍ എന്നിവ ധാരാളം ഉള്‍പ്പെടുത്തുക.

കേരളത്തിൽ അത്യാവശ്യ യാത്രകൾക്ക് ഓൺലൈൻ പാസ്സ് സംവിധാനം ഏർപ്പെടുത്തി കേരള സർക്കാർ

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക.

കൊവിഡ‍് പോസിറ്റീവായവര്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണമെന്നതിനെ കുറിച്ച്‌ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു…

കൊവിഡ് പോസിറ്റീവ് ആയവര്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ പറയുന്നു.കാരണം, ഇത് ആന്റിബോഡികളെ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. പ്രോട്ടീന്‍ വൈറസിനെയും അതിന്റെ പാര്‍ശ്വഫലങ്ങളെയും അകറ്റാന്‍ സഹായിക്കുന്നു. ആരോഗ്യകരവും സമതുലിതമായതുമായ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പൂജ മഖിജ വീഡിയോയില്‍ പറയുന്നു.

കൊവിഡ് വ്യാപം; രോ​ഗികകള്‍ക്ക് ഓക്സിജന്‍ എത്തിച്ച്‌ നമ്മ ബെംഗളുരു ഫൌണ്ടേഷന്‍, സംഭാവന തേടുന്നു

കൊവിഡ് പോസിറ്റീവ് ആയവര്‍ ജങ്ക് ഫുഡും പഞ്ചസാരയും ഉപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ആരോഗ്യകരമായതും വീട്ടില്‍ തന്നെ പാകം ചെയ്യുന്നതുമായ ഭക്ഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പൂജ മഖിജ പറയുന്നു.

ധാരാളം വെള്ളം കുടിക്കേണ്ടതും നല്ല ഉറക്കം ലഭിക്കേണ്ടതും വളരെ പ്രധാനമാണെന്ന് അവര്‍ വിശദീകരിച്ചു. ആരോഗ്യകരമായതും വീട്ടില്‍ പാകം ചെയ്യുന്നതും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത് നല്ല രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് പ്രധാനമാണെന്നും പൂജ മഖിജ പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group