ദില്ലി: 18 വയസ്സ് കഴിഞ്ഞവരടെ വാക്സീന്‍ വിതരണത്തിനുള്ള നടപടി തുടങ്ങി കേന്ദ്രം. രജിസ്ട്രേഷന്‍ ഇരുപത്തിയെട്ടാം തീയതി തുടങ്ങാനാണ് തീരുമാനം. ഇതിനിടെ കൊവിഡ് പ്രതിരോധ വാക്സീന്‍ സ്വീകരിച്ചവരില്‍ കൊവിഡ് വ്യാപനം കുറവാണെന്ന് ഐസിഎംആര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്തു നിന്ന് അഞ്ച് ദീര്‍ഘദൂര അവധിക്കാല സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് റെയില്‍വേ അനുമതി നല്‍കി
മേയ് ഒന്നിനാണ് 18 വയസ്സുകഴിഞ്ഞവര്‍ക്കുള്ള വാക്സിനേഷന്‍ തുടങ്ങുന്നത്. കൊവിന്‍ സൈറ്റില്‍ ഇതിന്‍റെ രജിസ്ട്രേഷനുള്ള നടപടികള്‍ ശനിയാഴ്ച തുടങ്ങുമെന്ന് ആദ്യം സൂചനകളുണ്ടായിരുന്നു. രജിസ്ട്രേഷന്‍ 28ന് തുടങ്ങുമെന്ന് ഇന്ന് കേന്ദ്രം വ്യക്തമാക്കി. നിലവില്‍ 45 കഴിഞ്ഞവരുടെ രജിസ്ട്രേഷന്‍ പോലെ തന്നെയാകും ഇത് നടപ്പാക്കുക. ആവശ്യമായ തിരിച്ചറിയല്‍ കാര്‍ഡുകളുടെ ഉള്‍പ്പടെ കാര്യത്തില്‍ മാറ്റമില്ല.
പ്രവാസികൾക്ക് ആശങ്ക, ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി യുഎഇ
വാക്സീന്‍ വിതരണം അനുമതിയുള്ള സര്‍ക്കാര്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ നടക്കും.
എന്നാല്‍ മരുന്ന് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും കമ്ബനികളില്‍ നിന്ന് നേരിട്ടു വാങ്ങാം. വാക്സീന്‍റെ വിലയിലെ തര്‍ക്കങ്ങള്‍ തുടുമ്ബോഴും നിലപാടില്‍ മാറ്റമില്ല എന്ന സൂചനയാണ് കമ്ബനികള്‍ നല്കുന്നത്. സംസ്ഥാനങ്ങളില്‍ നിന്ന് 400 രൂപ ഒരു ഡോസിന് ഈടാക്കുമെന്ന് കമ്ബനികള്‍ പ്രഖ്യാപിച്ചിരുന്നു. നിലവിലെ കരാര്‍ കഴിഞ്ഞാല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ഇതേ തുക ഈടാക്കും എന്നാണ് വിശദീകരണം.
ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ഹൈപര്‍ചാര്‍ജര്‍ ശൃംഖല നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച് ഒല
വാക്സീന്‍ എടുത്തവരില്‍ രോഗബാധ കുറവെന്ന ഐസിഎംആര്‍ റിപ്പോര്‍ട്ട് ഇതിനിടെ പുറത്തുവന്നു. ഇതുവരെ നല്കിയത് കൊവാക്സീന്‍റെ ഒരു കോടി പത്തുലക്ഷം ഡോസുകള്‍. ഇതില്‍ 4906 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഷീല്‍ഡ് സ്വീകരിച്ച പതിനൊന്ന് കോടി അറുപത് ലക്ഷം പേരില്‍ 22,159 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 0.3 ശതമാനം മാത്രം. വാക്സീന്‍ സ്വീകരിച്ചവരില്‍ കൊവിഡിന്‍റെ തീവ്രത കുറവാണെന്നും ഐഎസിഎംആര്‍ പറയുന്നു. വാക്സീന്‍ ലഭ്യത കൂടുമ്ബോള്‍ രോഗവ്യാപനം നിയന്ത്രിക്കാനാകും എന് പ്രതീക്ഷയാണ് കണക്കുകള്‍ കാട്ടി ഐസിഎംആര്‍ പ്രകടിപ്പിക്കുന്നത്. രജിസ്ട്രേഷന്‍ തുടങ്ങുമ്ബോഴും 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് എപ്പോള്‍ വാക്സീന്‍ നല്കി തീര്‍ക്കാന്‍ കഴിയും എന്ന ചോദ്യത്തിന് ഉത്തരമില്ല.