Home covid19 കേരളത്തില്‍ ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19, 3070 പേര്‍ക്ക് രോഗം ബാധിച്ചത് സംബർകത്തിലൂടെ

കേരളത്തില്‍ ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19, 3070 പേര്‍ക്ക് രോഗം ബാധിച്ചത് സംബർകത്തിലൂടെ

by admin

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂര്‍ 152, കാസര്‍ഗോഡ് 75, വയനാട് 50, പത്തനംതിട്ട 43, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 32,489 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.06 ആണ്. റുട്ടീന്‍ സാമ്ബിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 51,30,922 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ബാംഗ്ലൂരിൽ ഐ എ എസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ റെയ്ഡ്, ലക്ഷകണക്കിന് രൂപയുടെ സ്വർണവും പണവും ആഡംബര വാഹനവും പിടിച്ചെടുത്തു

22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം അട്ടകുളങ്ങര സ്വദേശി മുസ്തഫ (75), അരുവിക്കര സ്വദേശി നാരായണ്‍ നാടാര്‍ (78), പേരുംകുളം സ്വദേശി ആമീന്‍ (66), പ്ലാമൂട്ടുകോട് സ്വദേശിനി ചിന്ന പിള്ള (85), നെയ്യാറ്റിന്‍കര സ്വദേശിനി തങ്കം (58), ആറ്റിങ്ങല്‍ സ്വദേശിനി വസന്ത (62), ഉള്ളൂര്‍ സ്വദേശി കെ.എം. തോമസ് (71), നെയ്യാറ്റിന്‍കര സ്വദേശി നാഗരാജന്‍ (69), കൊല്ലം പെരിനാട് സ്വദേശി മുഹമ്മദ് നസീബ് (13), കൊട്ടാരക്കര സ്വദേശി ശ്രീധര ശര്‍മ്മ (79), ചവറ സ്വദേശി ശിവശങ്കര പിള്ള (77), ആലപ്പുഴ മുതുകുളം സ്വദേശിനി സരസ്വതി (51), ചേര്‍ത്തല സ്വദേശി ബാലകൃഷ്ണന്‍ (72), ഏഴരയില്‍പുഴയില്‍ സ്വദേശി മോഹനന്‍ (57), പള്ളിപ്പട്ടുമുറി സ്വദേശിനി ഷീബ (36), എറണാകുളം കുന്നപ്പിള്ളിശേരി സ്വദേശി പി.എ. പൗലോസ് (85), മുണ്ടമ്ബേലി സ്വദേശി ഡേവിഡ് (72), ഏരൂര്‍ സ്വദേശിനി ദേവായനി വാസുദേവന്‍ (80), മലപ്പുറം അരീക്കോട് സ്വദേശി അബ്ദുറഹ്മാന്‍ (87), വയനാട് വടുവഞ്ചാല്‍ സ്വദേശി ഗോപാലന്‍ (68), ബത്തേരി സ്വദേശിനി പാര്‍വതി (85), കണ്ണൂര്‍ ചെറുകുന്ന് സ്വദേശി എ. വിശാല്‍ (37) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1714 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

bangalore malayali news portal join whatsapp group for latest update

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3070 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 409 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 504, കോഴിക്കോട് 441, എറണാകുളം 298, തൃശൂര്‍ 417, ആലപ്പുഴ 345, തിരുവനന്തപുരം 224, കൊല്ലം 230, പാലക്കാട് 133, കോട്ടയം 203, കണ്ണൂര്‍ 99, കാസര്‍ഗോഡ് 66, വയനാട് 48, പത്തനംതിട്ട 35, ഇടുക്കി 27 എന്നിങ്ങനേയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

തേർഡ് പാർട്ടി ഇൻഷുറൻസിനോടൊപ്പം ഫാസ്‌ടാഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ

53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 18, തിരുവനന്തപുരം 11, കോഴിക്കോട് 5, തൃശൂര്‍, കണ്ണൂര്‍ 4 വീതം, കൊല്ലം 3, പാലക്കാട്, മലപ്പുറം, വയനാട് 2 വീതം, പത്തനംതിട്ട, കാസര്‍ഗോഡ് 1, എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5983 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 452, കൊല്ലം 454, പത്തനംതിട്ട 147, ആലപ്പുഴ 792, കോട്ടയം 423, ഇടുക്കി 49, എറണാകുളം 827, തൃശൂര്‍ 904, പാലക്കാട് 429, മലപ്പുറം 560, കോഴിക്കോട് 618, വയനാട് 104, കണ്ണൂര്‍ 133, കാസര്‍ഗോഡ് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 79,410 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 4,08,460 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,16,096 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,96,208 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,888 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1981 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ചെറുതന (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 10), തിരുവനന്തപുരം ജില്ലയിലെ മംഗലപുരം (സബ് വാര്‍ഡ് 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 612 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group