കര്‍ണാടകയില്‍ സജീവ കൊവിഡ് കേസുകളുടെ എണ്ണം 1000 കടന്നു. ബംഗളൂരു നഗരത്തിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 517 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. മൈസൂരില്‍ 83 പേര്‍ക്കും മാന്ധ്യയില്‍ 42 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിതരില്‍ 943 പേരും വീടുകളിലാണ് ചികിത്സ തുടരുന്നത്.
കര്‍ണാടക സംസ്ഥാനത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചത് 229 പേര്‍ക്കാണ്. എന്നാല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.49 ശതമാനമാണ്. ഡിസംബര്‍ 15 മുതല്‍ സംസ്ഥാനത്ത് കൊവിഡ് മൂലം 13 മരണങ്ങളാണ് സ്ഥിരീകരിച്ചത്.
പുതുവര്‍ഷ ദിനത്തില്‍ ആശ്വാസം! വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു
ന്യൂഡല്‍ഹി: പുതുവര്‍ഷ ദിനത്തില്‍ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് കുറച്ചത്.
19 കിലോ പാചകവാതക സിലിണ്ടറിന്റെ വിലയില്‍ നാലര രൂപയുടെ വരെ കുറവാണ് എണ്ണ കമ്ബനികള്‍ വരുത്തിയിരിക്കുന്നത്. അതേസമയം, ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വിമാനത്തിന്റെ ഇന്ധനത്തിന്റെ വിലയില്‍ മാറ്റമുണ്ട്.
ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില 1,755.50 രൂപയാണ്. നേരത്തെ ഇത് 1757 രൂപയായിരുന്നു. മുംബൈയില്‍ 1708.50 രൂപയാണ് വില കുറഞ്ഞത്. നേരത്തെ ഇത് 1710 രൂപയായിരുന്നു. ചെന്നൈയില്‍ സിലിണ്ടറിന് 1929 രൂപയില്‍ നിന്ന് 1924.50 രൂപയായാണ് കുറഞ്ഞത്. കൊല്‍ക്കത്തയില്‍ 1868.50 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വില. അതേസമയം, ഡല്‍ഹിയില്‍ ഒരു കിലോലിറ്റര്‍ വിമാന ഇന്ധനത്തിന് 1,01,993.17 രൂപയായാണ് കുറഞ്ഞത്.