Home covid19 സൂക്ഷിക്കുക! കോവിഡിന്റെ പേരിൽ വ്യാപക തട്ടിപ്പ് ; മലയാളികൾ ഉൾപ്പെടെ ഇരകൾ

സൂക്ഷിക്കുക! കോവിഡിന്റെ പേരിൽ വ്യാപക തട്ടിപ്പ് ; മലയാളികൾ ഉൾപ്പെടെ ഇരകൾ

by admin

ബെംഗളൂരു: കൊവിഡ് പ്രതിസന്ധി മുതലെടുത്ത് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ വീണ്ടും സജീവമാകുന്നു. സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കി കൊവിഡ് ചികിത്സയ്ക്കെന്ന പേരിൽ പണമാവശ്യപ്പെട്ടാണ് തട്ടിപ്പ്. ബെംഗലൂരുവിൽ മാത്രം കഴിഞ്ഞ ദിവസങ്ങളിൽ നിരവധി മലയാളികൾക്കാണ് പണം നഷ്ടപ്പെട്ടത്.

ബെംഗളൂരുവിൽ പ്രമുഖ വ്യാപാരികളുടെയും ഉദ്യോഗസ്ഥരുടെയും പേരിൽ സമൂഹമാധ്യമ അക്കൗണ്ടുകളുണ്ടാക്കിയാണ് തട്ടിപ്പ്. കൊവിഡ് ബാധിച്ച് ചികിത്സയിലാണെന്നും അത്യാവശ്യമായി പണം വേണമെന്നും പറഞ്ഞാണ് സുഹൃത്തുക്കളെ കണ്ടെത്തി അജ്ഞാത സംഘം സന്ദേശമയക്കുന്നത്. ബെംഗളൂരുവിൽ സ്വകാര്യ കമ്ബനി ഡയറക്ടറുടെ പേരിൽ ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കി അരലക്ഷത്തിലധികം രൂപയാണ് ഗൂഗിൾ പേ അക്കൗണ്ട് വഴി സംഘം കഴിഞ്ഞ ദിവസം തട്ടിയെടുത്തത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group