ബെംഗളൂരു : മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കോവിഡ് നെഗറ്റീവ് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് കർണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ.
കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരമാണ് ഇത് നടപ്പാക്കുന്നത്.റോഡ് വഴിയുള്ള യാത്രക്കാരെ നിയന്ത്രിക്കുന്നതിനായി സംസ്ഥാനാന്തര, ജില്ലാ അതിർത്തികളിൽ താൽക്കാലിക ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് കർശ്ശന പരിശോധന നടത്തുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ എമർജൻസി ആവശ്യങ്ങൾക്ക് മാത്രമേ സംസ്ഥാനാന്തര യാത്രകൾ അനുവദിക്കുകയുള്ളൂ.
വിമാന മാർഗ്ഗം സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല എന്ന ഉത്തരവ് സംസ്ഥാന സർക്കാർ രണ്ടാഴ്ച മുൻപ് പുറത്തിറക്കിയിരുന്നു.
Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions