Home covid19 ഇന്ത്യയില്‍ ഇപ്പോള്‍ ലോക്​ഡൗണ്‍ ആവശ്യമില്ല; കര്‍ണാടകയില്‍ വേണമെന്ന്​ കോവിഡ്​ വിദഗ്​ധ സമിതി അംഗം

ഇന്ത്യയില്‍ ഇപ്പോള്‍ ലോക്​ഡൗണ്‍ ആവശ്യമില്ല; കര്‍ണാടകയില്‍ വേണമെന്ന്​ കോവിഡ്​ വിദഗ്​ധ സമിതി അംഗം

by admin

ന്യൂഡല്‍ഹി: രാജ്യത്ത്​ ഇപ്പോള്‍ ലോക്​ഡൗണ്‍ ആവശ്യമില്ലെന്ന്​ പ്രശസ്​ത വൈറോളജിസ്​റ്റും കോവിഡ്​ വിദഗ്​ധ സമിതി അംഗവുമായ ഡോ.വി രവി. ശാസ്​ത്രീയമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനതലത്തില്‍ ലോക്​ഡൗണ്‍ഏര്‍പ്പെടുത്തിയാല്‍ മതിയാകും.

ലോ​ക്ക്ഡൗ​ണ്‍; അ​തി​ര്‍​ത്തി​ക​ട​ക്കാ​ന്‍ വാ​ള​യാ​റി​ല്‍ തി​ര​ക്ക്

വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ്​ വ്യാപനത്തി​െന്‍റ തോത്​ വ്യത്യസ്​തമാണ്​. അതിനാല്‍ രാജ്യം മുഴുവന്‍ അടച്ചുപൂട്ടുന്നതിനെ അനകൂലിക്കുന്നി​​ല്ലെന്ന്​ അദ്ദേഹം പറഞ്ഞു. അതേസമയം, രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ ലോക്​ഡൗണ്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിഹാദികള്ക്ക്’ ജോലി നല്കാന് ഇത് ഹജ്ജ് കമ്മിറ്റിയോ, മദ്രസാ കമ്മിറ്റിയോ അല്ല ; കോവിഡ്‌ വാര്‍ഡിലെ 17 മുസ്ലിം ജീവനക്കാരെ പുറത്താക്കി ബംഗളുരു ബിജെപി എം.പി തേജസ്വി സൂര്യ

ഇന്ത്യയിലെ സാഹചര്യം തീര്‍ത്തും വ്യത്യസ്​തമാണ്​. മഹാരാഷ്​ട്രയില്‍ കോവിഡ്​ വ്യാപനം തീവ്രതയിലെത്തി. ഇപ്പോള്‍ രോഗികളുടെ എണ്ണം കുറയുകയാണ്​. അവര്‍ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, കര്‍ണാടകയില്‍ വ്യാപനം തുടങ്ങിയത്​ വൈകിയാണ്​. അവിടെ വ്യാപനം അതി​െന്‍റ തീവ്രതയിലെത്തിയിട്ടില്ല. അതുകൊണ്ട്​ കര്‍ണാടകയിലെ കോവിഡ്​ വ്യാപനം തടയാന്‍ ലോക്​ഡൗണ്‍ വേണമെന്ന്​ അദ്ദേഹം പറഞ്ഞു.

കർണാടകയിൽ മെയ് 12 മുതൽ സമ്പൂർണ ലോക്ക്ഡൗൺ പ​രി​ഗ​ണി​ക്കു​ന്നു – യെദ്യൂരപ്പ

ഒക്​ടോബറില്‍ തന്നെ കോവിഡി​െന്‍റ രണ്ടാം വ്യാപനത്തെ കുറിച്ച്‌​ മുന്നറിയിപ്പ്​ നല്‍കിയിരുന്നു. എന്നാല്‍, ഡോക്​ടര്‍മാരും രാഷ്​ട്രീയക്കാരും അത്​ ഗൗരവമായി എടുത്തില്ല. മഹാരാഷ്​ട്രയില്‍​ കോവിഡി​െന്‍റ രണ്ടാം വ്യാപനമുണ്ടായപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ആദ്യം കാര്യമായ നടപടികള്‍ ഉണ്ടായില്ല. ഇനി വ്യാപനം കുറയു​േമ്ബാള്‍ സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ക്ക്​ അനുമതി നല്‍കു​േമ്ബാള്‍ സര്‍ക്കാര്‍ കനത്ത ജാഗ്രത പുലര്‍ത്തണം. ജനങ്ങള്‍ നിര്‍ബന്ധമായും മാസ്​ക്​ ധരിക്കണം. പരമാവധി പേര്‍ക്ക്​ വാക്​സിന്‍ നല്‍കണമെന്നും അദ്ദേഹം ആ​ശ്യപ്പെട്ടു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group