Home covid19 പരിശോധിക്കുന്ന നാലില്‍ ഒരാള്‍ക്ക് കോവിഡ് ! കേരളത്തില്‍ കോവിഡ് മൂന്നാം തരംഗം പിടിമുറുക്കുന്നു, അടച്ചുപൂട്ടല്‍ വേണ്ടിവരുമെന്ന് വിദഗ്ധര്‍

പരിശോധിക്കുന്ന നാലില്‍ ഒരാള്‍ക്ക് കോവിഡ് ! കേരളത്തില്‍ കോവിഡ് മൂന്നാം തരംഗം പിടിമുറുക്കുന്നു, അടച്ചുപൂട്ടല്‍ വേണ്ടിവരുമെന്ന് വിദഗ്ധര്‍

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

കേരളത്തില്‍ കോവിഡ് മൂന്നാം തരംഗം അതിതീവ്രമാകുന്നു.സംസ്ഥാനത്ത് പരിശോധിക്കുന്ന നാലില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സ്ഥിതിവിശേഷമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 26.92 ശതമാനമായി ഉയര്‍ന്നു. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കേരളത്തില്‍ 25 കടക്കുന്നത്. പരിശോധിച്ചതില്‍ നാലിലൊന്നുപേരും പോസിറ്റീവായത് അതീവ ഗുരുതര സാഹചര്യമാണെന്നും പരിശോധന വര്‍ധിപ്പിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സമ്ബൂര്‍ണ അടച്ചുപൂട്ടലിന് സമാനമായ നിയന്ത്രണങ്ങള്‍ രണ്ടാഴ്ചത്തേക്കെങ്കിലും ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെടുന്നു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആശ്വാസകരമാണ്. സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കാതിരിക്കാന്‍ സമ്ബൂര്‍ണ അടച്ചുപൂട്ടല്‍ വേണ്ടിവരുമെന്നും എങ്കില്‍ മാത്രമേ ആശുപത്രികളുടെ സര്‍ജ് കപ്പാസിറ്റി മറികടക്കാതെ കോവിഡിനെ നിയന്ത്രിക്കാന്‍ സാധിക്കൂ എന്നുമാണ് വിദഗ്ധാഭിപ്രായം

You may also like

error: Content is protected !!
Join Our WhatsApp Group