Home covid19 രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും 3000 കടന്ന് കൊവിഡ് കേസുകൾ, ജാഗ്രതാ നിർദ്ദേശം

രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും 3000 കടന്ന് കൊവിഡ് കേസുകൾ, ജാഗ്രതാ നിർദ്ദേശം

by admin

ദില്ലി : രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും കൊവിഡ് കേസുകൾ 3000 കടന്നു. 24 മണിക്കൂറിനിടെ 3095 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 3016 പേർക്കാണ്  കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ്. 

സംസ്ഥാനത്തും കൊവി‍ഡ് രോഗികളുടെ എണ്ണത്തിലു വലിയ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 765 പേര്‍ക്ക് കൊവി‍ഡ് സ്ഥിരീകരിച്ചു. ഒരുമാസത്തിനിടെ 20 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഒമിക്രോൺ വ്യാപനം തടയാൻ പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നിര്‍ദ്ദേശം നൽകി. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികൾ  കൊവി‍ഡ് രോഗികൾക്ക് പ്രത്യേകം കിടക്കകൾ മാറ്റിവയ്ക്കണം. ജീവിതശൈലി രോഗമുള്ളവര്‍, ഗര്‍ഭിണികൾ, പ്രായമാവയവര്‍, കുട്ടികൾ എന്നിവര്‍ ലക്ഷണം കണ്ടാൽ പരിശോധിക്കണമെന്നാണ് നിര്‍ദ്ദേശം. 

ആർസിസി, മലബാർ കാൻസർ സെന്റർ, ശ്രീചിത്ര ആശുപത്രി, സ്വകാര്യ ആശുപത്രികൾ എന്നിവ കോവിഡ് രോഗികൾക്ക് പ്രത്യേകം കിടക്ക മാറ്റിവെക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകൾ പ്രത്യേകം റിപോർട്ട് ചെയ്യാനും ആശുപത്രികൾക്ക് നിർദേശം നൽകി. ജീവിതശൈലി രോഗം ഉളളവർ, ഗർഭിണികൾ, പ്രായമായവർ , കുട്ടികളും ലക്ഷണം കണ്ടാൽ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു മാസത്തിനിടെ 20 കോവിഡ് മരണം ഉണ്ടായിട്ടുള്ളതില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ് അധികവും. ഐസിയുവില്‍ ചികിത്സയിലുള്ളവരിലധികവും പ്രായമുള്ളവരാണ്. അവരില്‍ പ്രമേഹവും, രക്താദിമര്‍ദവും തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവരാണ് അധികവും. പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും, പ്രായമായവരും, ഗര്‍ഭിണികളും, കുട്ടികളും മാസ്‌ക് കൃത്യമായി ധരിക്കണം. ഇവര്‍ കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാന്‍ കേന്ദ്രം ; നിയമ ഭേദഗതിക്കെതിരെ കേരളത്തിന്റെ കത്ത്

തിരുവനന്തപുരം: സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിയമ ഭേദഗതിക്കെതിരെ കേരളം. വിവാഹപ്രായം 21 ആയി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം അറിയിക്കാന്‍ കേന്ദ്ര വനിതാ കമ്മിഷന്‍ സംസ്ഥാന വനിത ശിശു വികസന വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.

തുടര്‍ന്ന് വിഷയം സിപിഎമ്മില്‍ ചര്‍ച്ച ചെയ്തശേഷമാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടു കത്തിലൂടെ കമ്മിഷനെ അറിയിച്ചത്.

18 വയസ്സില്‍ വോട്ട് ചെയ്യുന്ന പെണ്‍കുട്ടികള്‍ വിവാഹം കഴിക്കാന്‍ 21 വയസ്സുവരെ കാത്തിരിക്കണമെന്നു പറയുന്നതു ശരിയല്ലെന്നാണ് കത്തില്‍ പറയുന്നത്. മാത്രമല്ല പോക്‌സോ നിയമപ്രകാരം പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധത്തിനു 18 വയസ്സ് കഴിഞ്ഞവര്‍ക്കു തടസ്സമില്ലെന്നും കത്തില്‍ പരാമര്‍ഷിക്കുന്നുണ്ട്.

ദേശീയതലത്തില്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളും കേന്ദ്രത്തിന്റെ നിയമ ഭേദഗതിയെ എതിര്‍ക്കുന്നുണ്ട്. 2021 ഡിസംബറില്‍ ലോക്‌സഭയില്‍ സ്മൃതി ഇറാനി അവതരിപ്പിച്ച ബില്‍ പാര്‍ലമെന്ററി സ്ഥിരം സമിതിയുടെ പരിശോധനയ്ക്കു വിടുകയായിരുന്നു. ഇതു തിരികെ എത്തി ലോക്‌സഭയും രാജ്യസഭയും പാസാക്കിയാലേ നിയമമാകുകയുള്ളൂ.

You may also like

error: Content is protected !!
Join Our WhatsApp Group