സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം 300 കടന്നതായി കര്‍ണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ഔദ്യോഗ്കമായി വ്യക്തമാക്കി.കോവിഡ് കേസുകളുടെ എണ്ണം കൂടുകയും വേനലവധിക്ക് ശേഷം സ്കൂളുകള്‍ തുറക്കുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 87 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 311 ആയി ഉയര്‍ന്നെന്നാണ് കണക്ക്.
സംസ്ഥാനത്താകെ 504 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത് എന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.ആകെ രോഗികളില്‍ 297 പേര്‍ വീടുകളില്‍ തന്നെയാണ് കഴിയുന്നത്. 14 പേരാണ് ആശുപത്രികളില്‍. ഇതില്‍ 3 പേര്‍ സര്‍ക്കാര്‍ ആശുപത്രികളിലും ബാക്കിയുള്ളവര്‍ സ്വകാര്യ ആശുപത്രികളിലും തീവ്രപരിചരണ വിഭാഗത്തിലുമാണ്. പനി, ചുമ, ക്ഷീണം, മൂക്കടപ്പ്, മൂക്കൊലിപ്പ്, തലവേദന, ശ്വാസതടസ്സം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളെ അവഗണിക്കരുതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലാൻഡ് ചെയ്യേണ്ട വിമാനത്തിനുളളില്‍ നിന്ന് യാത്രക്കാരുടെ കൂട്ടനിലവിളി; പൈലറ്റിന്റെ നിര്‍ണായക നീക്കത്തിനുപിന്നില്‍
കനത്ത മഴയും കൊടുങ്കാറ്റും കാരണം ഇൻഡിഗോ വിമാനത്തിന്റെ ലാൻഡിംഗ് നിർത്തിവച്ചു. വിമാനം ശക്തമായി കുലുങ്ങുന്നതിന്റെയും യാത്രക്കാർ നിലവിളിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.റായ്‌പൂരില്‍ നിന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട 6ഇ 6313 ഇൻഡിഗോ വിമാനത്തിന്റെ ലാൻഡിംഗാണ് നിർത്തിവച്ചത്.വിമാനം ലാൻഡിംഗ് നടത്താൻ മിനിട്ടുകള്‍ മാത്രം അവശേഷിക്കവേയാണ് മോശം കാലാവസ്ഥയെ തുടർന്ന് പൈലറ്റ് നിർണായക തീരുമാനം എടുത്തത്.
വിമാനത്താവളത്തിനോടടുത്ത വിമാനം വീണ്ടും ആകാശത്തേക്ക് പറന്നുയരുകയായിരുന്നു. ഇന്നലെ വൈകുന്നേരം 5.05ന് ലാൻഡ് ചെയ്യേണ്ട വിമാനം ആകാശത്തില്‍ ചുറ്റികറങ്ങിയതിനുശേഷം 5.43നാണ് നിലത്തിറക്കിയത്.അതിനിടയില്‍ മോശം കാലാവസ്ഥ കാരണം ഇന്നലെ വൈകുന്നേരം ഡല്‍ഹിയിലെത്തിയ നാല് വിമാനങ്ങളാണ് ചണ്ഡീഗഡിലേക്കും അമൃത്സറിലേക്കും വഴിത്തിരിച്ചുവിട്ടത്. അതേസമയം, ഡല്‍ഹിയില്‍ ശക്തമായ മഴ തുടരുകയാണ്.
കിഴക്ക്-തെക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുന്ന മേഘക്കൂട്ടമാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായതെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഡല്‍ഹിയിലെ തെക്കൻ ഭാഗങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശിയതായും റിപ്പോർട്ടുണ്ട്. വിമാനത്താവളം സ്ഥിതി ചെയ്യുന്ന ഭാഗത്ത് കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെ മണിക്കൂറില്‍ 65 കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശിയതായും പ്രഗതി മൈതാനത്ത് 76 കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശിയതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.