Home Featured ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരൻ മരിച്ച സംഭവം12 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി.

ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരൻ മരിച്ച സംഭവം12 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി.

ബെംഗളൂരു: ഹൃദയാഘാതത്തെത്തുടർന്ന് വിമാനത്താവളത്തിൽ യാത്രക്കാരൻ ചികിത്സകിട്ടാതെ മരിച്ച സംഭവത്തിൽ ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും വിമാനക്കമ്പനിയായ ഇൻഡിഗോയും നഷ്ടപരിഹാരം നൽകണം.യാത്രക്കാരന്റെ ബന്ധുക്കൾക്ക് 12.1 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ വിധി.

ഹൃദയാഘാതത്തെത്തുടർന്ന് മരിച്ച ബെംഗളൂരു സ്വദേശി ചന്ദ്രഷെട്ടി(60)യുടെ ബന്ധുക്കളുടെ പരാതിയിലാണ് കമ്മിഷൻ വിധിപറഞ്ഞത്.2021 നവംബറിലായിരുന്നു പരാതിക്കാസ്പദമായ സംഭവം നടന്നത്. ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് പോകാൻ ഇൻഡിഗോ വിമാനത്തിൽ സീറ്റ് ബുക്കുചെയ്ത ചന്ദ്രഷെട്ടിക്ക് ബെംഗളൂരു വിമാനത്താവളത്തിൽ ചെക്ക്ഇൻ പൂർത്തിയാക്കിയതോടെയാണ് ഹൃദായാഘാതം അനുഭവപ്പെട്ടത്.

ബെംഗളൂരു– ചെന്നൈ എക്സ്പ്രസ് വേ 2024 ഓഗസ്റ്റിനകം തുറക്കാൻ ഒരുക്കം

ബെംഗളൂരു ∙ ബെംഗളൂരു– ചെന്നൈ എക്സ്പ്രസ് വേ നിർമാണം അടുത്ത വർഷം ഓഗസ്റ്റിൽ പൂർത്തിയാകുമെന്ന് അധികൃതർ. കർണാടക, തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിലൂടെ 262 കിലോമീറ്റർ ദൂരം കടന്നുപോകുന്ന പാത 16,730 കോടിരൂപ ചെലവഴിച്ചാണ് വികസിപ്പിക്കുന്നത്.

ചെന്നൈ തുറമുഖത്തെ ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്ന റോഡ് ചരക്കുനീക്കം എളുപ്പമാക്കും. 71 അടിപ്പാതകൾ, 31 വലിയ പാലങ്ങൾ, 25 ചെറുപാലങ്ങൾ, 3 റെയിൽവേ മേൽപാലങ്ങൾ, 6 ടോൾ പ്ലാസകൾ എന്നിവയാണ് പാതയിൽ നിർമിക്കുന്നത്. ബെംഗളൂരു ഗ്രാമജില്ലയിലെ ഹൊസ്കോട്ടെയിൽ നിന്നു തുടങ്ങുന്ന പാത ദൊബാസ്പേട്ട്, കെജിഎഫ്, വെല്ലൂർ, റാണിപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവിടങ്ങളിലൂടെ കടന്നുപോകും.

You may also like

error: Content is protected !!
Join Our WhatsApp Group