ബംഗളൂരു: ഓടുന്ന ബൈക്കിന് മുകളില്‍ മരം വീണ് അപകടം. ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. മൂന്നു വയസ്സുകാരിയായ മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ബംഗളൂരുവിലെ റായ്ച്ചൂർ ജില്ലയില്‍ ലിംഗസുഗുർ താലൂക്കിലെ മുദ്ഗല്‍ പട്ടണത്തിലാണ് ബുധനാഴ്ച അപകടമുണ്ടായത്. 25 കാരനായ ആർ.രമേശ് ഗുഡദപ്പ, 22കാരിയായ അനുസുയ രമേശ് എന്നിവരാണ് മരിച്ചത്.
മകളായ മൂന്നുവയസ്സുകാരി സൗജന്യയാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.മുദ്ഗല്‍ പട്ടണത്തില്‍ നിന്ന് നാഗല്‍പൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. മുദ്ഗല്‍ എസ്‌ഐ വെങ്കിടേഷ് മഡിഗേരി സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ഭര്‍തൃപിതാവ് കെട്ടിപ്പിടിച്ചു’; പീഡനത്തില്‍ മനംനൊന്ത് യുവതി തീകൊളുത്തി മരിച്ചു
ഭർതൃപിതാവിന്റെ തുടർച്ചയായ ലൈംഗിക പീഡനത്തിലും വർഷങ്ങളായുള്ള ഭർതൃവീട്ടുകാരുടെ സ്ത്രീധന പീഡനത്തിലും മനംനൊന്ത് യുവതി സ്വയം തീകൊളുത്തി മരിച്ചു.തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ 32-കാരിയായ രഞ്ജിതയാണ് മരണപ്പെട്ടത്. 70 ശതമാനം പൊള്ളലേറ്റ രഞ്ജിതയെ മധുരയിലെ സർക്കാൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെവെച്ചാണ് മരണം സംഭവിച്ചത്. മരിക്കുന്നതിന് മുമ്ബ് ഇവർ നല്‍കിയ മരണമൊഴിയിലാണ് ഭർതൃപിതാവിനെതിരെയും ഭർതൃവീട്ടുകാർക്കെതിരെയും കടുത്ത ആരോപണങ്ങളുള്ളത്.
ഭർതൃപിതാവ് കെട്ടിപ്പിടിച്ചുവെന്നും തനിക്കത് സഹിക്കാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് തീകൊളുത്തിയതെന്നും രഞ്ജിത മരണമൊഴിയില്‍ പറയുന്നു. അമ്മ നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നുവെന്ന് രഞ്ജിതയുടെ ഏഴാം ക്ലാസുകാരനായ മകനും മൊഴിനല്‍കി.അതേസമയം, ഭർതൃപിതാവിൻറെ മോശം പെരുമാറ്റം മാത്രമല്ല രഞ്ജിതയ്ക്ക് നേരിടേണ്ടിവന്നിരുന്നതെന്നും ഭർത്താവും ബന്ധുക്കളും വർഷങ്ങളോളം സ്ത്രീധനത്തിന്റെ പേരില്‍ തുടർച്ചയായി പീഡിപ്പിച്ചിരുന്നുവെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.”13 വർഷം മുമ്ബായിരുന്നു രഞ്ജിതയുടെ വിവാഹം. 13 വർഷമായി ഈ പീഡനം തുടരുന്നു.
സ്ഥലവും കൂടുതല്‍ സ്വർണവും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പീഡനം. ഭർതൃപിതാവ് അവളെ ലൈംഗികമായി പീഡിപ്പിച്ചു. അവള്‍ അത് സൂചിപ്പിച്ചിരുന്നു. ഭർത്താവ് മദ്യപിക്കുകയും ശേഷം അവളെ മർദിക്കുകയും ചെയ്യുമായിരുന്നു. ഒന്നും ആരോടും പറയരുതെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഞങ്ങളെ കാണാൻപോലും അവർ അവളെ അനുവദിച്ചിരുന്നില്ല. അങ്ങനെ ചെയ്താല്‍ അവളെ തിരികെ കൊണ്ടുപോകില്ലെന്നായിരുന്നു ഭീഷണി”, രഞ്ജിതയുടെ സഹോദരി അളഗസുന്ദരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവത്തില്‍ ലോക്കല്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.