മധ്യപ്രദേശിൽ കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച് 22 കുട്ടികൾ മരിച്ച സംഭവത്തിന് പിന്നാലെ ചെന്നൈയിൽ വ്യാപക പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കോൾഡ്രിഫ് നിർമാതാക്കളായ ശ്രീശൻ ഫാർമയുമായും തമിഴ്‌നാട് മയക്കുമരുന്ന് നിയന്ത്രണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട ഏഴ് സ്ഥലങ്ങളിലാണ് തിങ്കളാഴ്ച ഇഡി റെയ്ഡ് നടത്തിയത്. രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തിച്ച കേസ്, മരുന്ന് നിർമാണത്തിലെ ഗുരുതരമായ വീഴ്ചകൾ തുറന്നുകാട്ടിയിരുന്നു. കോൾഡ്രിഫ് സിറപ്പ് നിർമ്മിച്ച ചെന്നൈ ആസ്ഥാനമായുള്ള ശ്രേസൻ ഫാർമസ്യൂട്ടിക്കൽസിന്റെ ഉടമ ജി രംഗനാഥനെ (73) അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഇ.ഡി നടപടി.
 
