ന്യൂദല്‍ഹി: വിലവര്‍ധനയില്‍ നട്ടം തിരിയുന്ന രാജ്യത്ത് ആശ്വാസമായി പാചക വാതക സിലിണ്ടറുകളുടെ വില കുറച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍ പി ജിയുടെ വിലയാണ് കുറച്ചിരിക്കുന്നത്. 92 രൂപയാണ് സിലിണ്ടറുകളുടെ വിലയില്‍ കുറച്ചിരിക്കുന്നത്. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയില്‍ മാറ്റം ഒന്നും പ്രഖ്യാപിച്ചിട്ടില്ല.
2024 സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യ ദിനമായ ഇന്ന് പാചക വാതക വിലയില്‍ ഉണ്ടായ കുറവ് ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ആശ്വാസമാണ്. അതേസമയം കഴിഞ്ഞ മാസം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന് 50 രൂപ വര്‍ധിപ്പിച്ചതിനാല്‍ ഇത്തവണ വില കുറക്കാത്തത് സാധാരണക്കാരെ സംബന്ധിച്ച് തിരിച്ചടിയാണ്. അതേസമയം മാര്‍ച്ചില്‍ വാണിജ്യ പാചക വാതക സിലിണ്ടറുകള്ക്കര് 350 രൂപ വര്‍ധിപ്പിച്ചിരുന്നു.
അതേസമയം പുതുക്കിയ നിരക്ക് പ്രകാരം 19 കിലോയുടെ പാചക വാതക സിലിണ്ടറിന് കൊച്ചിയില്‍ 2034 രൂപ ആണ് വില. ദല്‍ഹിയില്‍ ഇത് 2028 രൂപയും കൊല്‍ക്കത്തയില്‍ 2132 രൂപയും ആണ്. മുംബൈയില്‍ വാണിജ്യാ ആവശ്യത്തിനുള്ള 19 കിലോയുടെ പാചക വാതക സിലിണ്ടറിന് 1980 രൂപയും ചെന്നൈയില്‍ 19 കിലോയുടെ പാചക വാതക സിലിണ്ടറിന് 2192.50 രൂപയും ആണ് നല്‍കേണ്ടി വരുന്നത്.
ഗാര്‍ഹിക എല്‍ പി ജി സിലിണ്ടറുകളില്‍ നിന്ന് വ്യത്യസ്തമായി, വാണിജ്യ എല്‍ പി ജി സിലിണ്ടറിന്റെ നിരക്കില്‍ ചാഞ്ചാട്ടമാണ് തുടരുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 1- ന് ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടര്‍ 2253 രൂപയായിരുന്നു. ഇതാണ് 2028 രൂപയായി കുറഞ്ഞത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഡല്‍ഹിയില്‍ മാത്രമായി വാണിജ്യ ഗ്യാസ് സിലിണ്ടറിന് 225 രൂപയുടെ കുറവാണ് വന്നിരിക്കുന്നത്.
അതേസമയം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി വഴി സബ്സിഡി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഉജ്ജ്വല യോജനയുടെ 9.59 കോടി ഗുണഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 14.2 കിലോ എല്‍പിജി ഗ്യാസ് സിലിണ്ടറിന് 200 രൂപ സബ്സിഡി ലഭിക്കും എന്നാണ് കഴിഞ്ഞ മാസം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞത്. നിലവില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വില ഇപ്രകാരമാണ്.
ശ്രീനഗര്‍: 1219, ഡല്‍ഹി: 1103, പട്ന: 1202, ലേ: 1340, ഐസ്വാള്‍: 1255, ആന്‍ഡമാന്‍: 1179, അഹമ്മദാബാദ്: 1110, ഭോപ്പാല്‍: 1118.5, ജയ്പൂര്‍: 1116.5, ബാംഗ്ലൂര്‍: 1115.5, മുംബൈ: 1112.5, കന്യാകുമാരി: 1187, റാഞ്ചി: 1160.5, ഷിംല: 1147.5, ദിബ്രുഗഡ്: 1145, ലഖ്നൗ: 1140.5, ഉദയ്പൂര്‍: 1132.5, ഇന്‍ഡോര്‍: 1131, കൊല്‍ക്കത്ത: 1129, ഡെറാഡൂണ്‍: 1122, വിശാഖപട്ടണം: 1111, ചെന്നൈ: 1118.5, ആഗ്ര: 1115.5, ചണ്ഡീഗഡ്: 1112.5, കൊച്ചി 1110.
കേരള ബ്ലാസ്റ്റേഴ്സിന് പിഴ ശിക്ഷ, ഇവാന് വുകോമാനോവിച്ചിന് വിലക്ക്; പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിലും പിഴ കൂടും
ദില്ലി: ഐഎസ്എല്‍ പ്ലേ ഓഫില്‍ ബെംഗളൂരു എഫ്സിക്കെതിരായ മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ട കേരള ബ്ലാസ്റ്റേഴ്സിന് പിഴ ശിക്ഷ. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റേതാണ് തീരുമാനം. നാല് കോടി രൂപയാണ് കേരള ബ്ലാസ്റ്റേഴ്സ് പിഴ അടയ്ക്കേണ്ടത്. മോശം പെരുമാറ്റത്തിന് പരസ്യമായി ക്ഷമാപണവും നടത്തണം. ക്ഷമാപണം നടത്താത്ത പക്ഷം പിഴ 6 കോടി രൂപയാകും.
സുനില്‍ ഛേത്രിയുടെ വിവാദ ഗോളിന് പിന്നാലെ കളിക്കാരെ തിരിച്ച് വിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന് വുകോമാനോവിച്ചിന് വിലക്കും പിഴയുമാണ് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് അച്ചടക്ക സമിതിയുടെ ശിക്ഷ. 10 മത്സരങ്ങളിലാണ് കോച്ചിന് വിലക്ക് ഒപ്പം 5 ലക്ഷം പിഴയുമൊടുക്കണം. പരിശീലകനും പരസ്യമായി മാപ്പ് പറയണം. ക്ഷമാപണം നടത്തിയില്ലെങ്കില്‍ പിഴ പത്ത് ലക്ഷം രൂപയാകും. പത്ത് ദിവസത്തിനുള്ളില്‍ പിഴ ഒടുക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
നേരത്തെ ബെംഗളൂരു എഫ്സിക്കെതിരായ മത്സരം പൂര്‍ത്തിയാകന്‍ 15 മിനുറ്റ് ശേഷിക്കേ എന്തിനാണ് താരങ്ങളേയും കൂട്ടി കളിക്കളം വിട്ടതെന്ന എഐഎഫ്എഫ് അച്ചടക്ക സമിതിയുടെ നോട്ടീസിന് ഇവാന് വുകോമനോവിച്ച് മറുപടി നല്‍കിയിരുന്നു. കഴിഞ്ഞ സീസണിലുള്‍പ്പടെയുണ്ടായ വിവാദ റഫറി തീരുമാനങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക് എന്നാണ് ഇവാന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിക്ക് നല്കിയ വിശദീകരണം.
ബെംഗളൂരു എഫ്സിക്ക് എതിരായ പ്ലേ ഓഫ് മത്സരം വീണ്ടും കളിക്കണമെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം നേരത്തെ എഐഎഫ്എഫ് തള്ളിക്കളഞ്ഞിരുന്നു. ഇതാദ്യമായാണ് ഐഎസ്എല്ലില്‍ ഒരു ടീം ബഹിഷ്കരണം നടത്തി ഇറങ്ങിപ്പോകുന്നത്. മാര്‍ച്ച് 3ന് ബെംഗലുരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരുന്നു ഛേത്രിയുടെ വിവാദ ഫ്രീകിക്കും പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് താരങ്ങളുമായി കളം വിട്ടതും.