Home Featured രാജ്യത്ത് പാചക വാതകവില കൂട്ടി

രാജ്യത്ത് പാചക വാതകവില കൂട്ടി

by admin

രാജ്യത്ത് പാചക വാതകവില കൂട്ടി കേന്ദ്ര സർക്കാർ. സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. 853 രൂപയാണ് പുതുക്കിയ വില.നേരത്തെ, 803 രൂപയായിരുന്നു സിലിണ്ടറിന്‍റെ വില.പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതിയില്‍ ഉള്ളവർക്കും 50 രൂപ വില കൂടും. പുതുക്കിയ നിരക്ക് സിലിണ്ടറിന് 550 രൂപയാണ്. നേരത്തെ, 500 രൂപയായിരുന്നു ഉജ്വല്‍ സിലിണ്ടറിന്‍റെ വില.പുതുക്കിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര മന്ത്രി ഹർജീപ് സിങ് പുരി അറിയിച്ചു. രാജ്യത്തെ പാചകവാതക വില രണ്ടാഴ്ചയിലൊരിക്കല്‍ സർക്കാർ അവലോകനം ചെയ്യുമെന്നും പുരി വ്യക്തമാക്കി.

അതേസമയം, പെട്രോളിനും ഡീസലിനും എക്സൈസ് തിരുവ കേന്ദ്ര സർക്കാർ ഉയർത്തിയിട്ടുണ്ട്. രണ്ട് രൂപയാണ് വർധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ വൻ വിലക്കുറവാണെങ്കിലും ഇതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കില്ല. പകരം തിരുവ കൂട്ടി കേന്ദ്ര സർക്കാർ ജനങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന സാമ്ബത്തിക ആശ്വാസം തട്ടിയെടുക്കുകയാണ്.തുടക്കത്തില്‍ എക്സൈസ് തിരുവയാണ് കേന്ദ്ര സർക്കാർ കൂടിയത്. ഈ വാർത്ത പുറത്തായതോടെ ജനത്തിന് തിരിച്ചടിയാകുമെന്ന് കരുതിയിരുന്നു.

എന്നാല്‍, വിപണിയെ ബാധിക്കില്ലെന്ന് സർക്കാർ വാർത്താകുറിപ്പ് ഇറക്കുകയായിരുന്നു.അന്താരാഷ്ട്ര വിപണിയില്‍ വില കുറയുമ്ബോള്‍ അതിന്‍റെ നേട്ടം ജനത്തിന് ലഭിക്കുമെന്നാണ് സാധാരണ കേന്ദ്ര സർക്കാർ പറയാറ്. എന്നാല്‍, കേന്ദ്ര സർക്കാറിന്റെ പുതിയ നീക്ക പ്രകാരം അന്തരാഷ്ട്ര വിപണിയിലെ വിലക്കുറവ് ജനത്തിന് നേട്ടമാകില്ല.

You may also like

error: Content is protected !!
Join Our WhatsApp Group