Home Featured നമ്മ മെട്രോ; മൂന്ന് വർഷത്തിനിടെ ബലിയാടുക്കളയത് നാലായിരത്തോളം മരങ്ങൾ

നമ്മ മെട്രോ; മൂന്ന് വർഷത്തിനിടെ ബലിയാടുക്കളയത് നാലായിരത്തോളം മരങ്ങൾ

by admin

ബംഗളുരു :നഗരത്തിന്റെ വേഗക്കുതിപ്പിന് നമ്മ മെട്രോ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുമ്പോൾ ബലികൊടുക്കേണ്ടിവരു ന്നത് നൂറുകണക്കിന് മരങ്ങളെയാണ് . കഴിഞ്ഞ മൂന്നുവർഷത്തിനിടെ നമ്മ മെട്രോയുടെ വിവിധ പദ്ധതികൾക്കായി നാലായിരത്തോളം മരങ്ങളാണ് മുറിച്ചുമാറ്റിയത്. 2021-നും 2023-നും ഇടയിൽമാത്രം 3600 മരങ്ങൾ മുറിച്ചുമാറ്റി യിരുന്നു.

ഇപ്പോൾ മെട്രോ മൂന്നാംഘട്ട ത്തിന്റെ ഭാഗമായുള്ള ഓറഞ്ച് ലൈനിനായി ജെ.പി. നഗർ നാലാംഫേസ് മുതൽ മൈസൂരു റോഡുവരെ 2174 മരങ്ങൾ മുറിക്കുന്നതിന് ബൃഹത് ബെംഗളൂരു മഹാനഗരപാലികെ (ബി. ബി.എം.പി.) നിർദേശംനൽകിയി രിക്കുകയാണ്.

നമ്മ മെട്രോയുടെ മറ്റുപാത കൾക്കായി മുറിച്ച മരങ്ങൾക്കുപകരം നട്ട മരങ്ങളും ഇവിടെ മുറി ക്കേണ്ടതായിവരും. മരങ്ങൾ മുറി ക്കുന്നതായുള്ള പൊതുനോട്ടീസ് ബി.ബി.എം.പി. പുറപ്പെടുവിച്ചതിനെത്തുടർന്ന് അഞ്ഞൂറോളം നിർദേശങ്ങളും പരാതികളും ലഭിച്ചിട്ടുണ്ട്. മൂന്നാംഘട്ടത്തിന്റെ ഭാഗമായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം .ആർ.സി.എൽ.) ജെ.പി. നഗർമുതൽ കെംപാപുരവരെ 32 കിലോ മീറ്റർ പാതയാണ് നിർമിക്കാൻ ലക്ഷ്യമിടുന്നത്. ഈ പാത നമ്മ മെട്രോയുടെ പിങ്ക് ലൈനുമായും ബ്ലൂ ലൈനുമായും ബന്ധിപ്പിക്കും. നേരത്തേ നമ്മ മെട്രോ ബ്ലൂ ലൈനിനുവേണ്ടി (സിൽക്ക് ബോർഡ് -കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം) നൂറുകണക്കിന് മരങ്ങൾ അധികൃതർ മുറിച്ചുമാറ്റി യിരുന്നു. അന്ന് 2500-ലേറെ മരങ്ങൾ മുറിക്കാൻ ആദ്യം പദ്ധതിയിട്ടെങ്കിലും കുറച്ചുമരങ്ങൾ മുറിക്കേണ്ടെന്നു തീരുമാനിച്ചു. കുറച്ചുമരങ്ങൾ പറിച്ച് മറ്റുസ്ഥലങ്ങളിൽ നടുകയും ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group