ഉപ്പില്ലാതെ ഭക്ഷണം കഴിക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. എന്തെങ്കിലും വിഭവത്തിന് രുചിപോരെങ്കില്‍ ആദ്യം അന്വേഷിക്കുക ഉപ്പിനെയായിരിക്കും. അതുകൊണ്ടുതന്നെ, ഭക്ഷണത്തില്‍ അസംസ്കൃത ഉപ്പ് ചേര്‍ക്കുക പതിവാണ്. എന്നാല്‍, അവരില്‍ ഭൂരിഭാഗത്തിനും സോഡിയം എന്നറിയപ്പെടുന്ന ഉപ്പ് ഒരു നിശ്ചിത ദിവസത്തില്‍ എത്രമാത്രം കഴിക്കണമെന്ന് അറിയില്ല. ലോകാരോഗ്യ സംഘടന (ഡബ്ള്യു.എച്ച്.ഒ) പറയുന്നത്, ദിവസേനയുള്ള സോഡിയം ഉപഭോഗത്തില്‍ നേരിയ വര്‍ധനവ് പോലും ആരോഗ്യത്തിന് അപകടകരമാണെന്നാണ്. 60 ഭക്ഷ്യ വിഭാഗങ്ങളിലായി സോഡിയത്തിന്‍്റെ അളവ് സംബന്ധിച്ച പുതിയ മാനദണ്ഡങ്ങള്‍ ലോകാരോഗ്യ സംഘടന പുറത്തിറക്കി. ദിവസേന ഉപ്പ് കഴിക്കുന്നത് അഞ്ച് ഗ്രാമായി പരിമിതപ്പെടുത്താന്‍ ശുപാര്‍ശ ചെയ്തിട്ടും, ലോകമെമ്ബാടുമുള്ള ഭൂരിഭാഗം ആളുകളും അതിന്‍്റെ ഇരട്ടിയാണ് ഉപയോഗിക്കുന്നത്
ഇത് ഹൃദ്രോഗങ്ങളും ഹൃദയാഘാതവും ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
ദിനം പ്രതി ഉപ്പ് കുറയ്ക്കേണ്ടത് എന്തുകൊണ്ട്?
സോഡിയം പ്രധാനമായും ഉപ്പ് വഴിയാണ് ശരീരത്തിലത്തെുന്നത്. സോഡിയത്തിന്‍െറ അളവ് കൂടുകയും പൊട്ടാസ്യം കുറയുകയും ചെയ്യുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനു വഴിവെക്കുന്നു.ഇതിനാല്‍, ദിനം പ്രതി അഞ്ച് ഗ്രാമില്‍ കുറവ് ഉപ്പ് ഉപയോഗിക്കുന്നത്, ഹൃദയ രോഗങ്ങള്‍, ഹൃദയാഘാതം, കൊറോണറി ഹൃദയാഘാതം, വൃക്ക പ്രശ്നങ്ങള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്ന തരത്തില്‍ ഉപ്പ് ഉപയോഗം കുറഞ്ഞാന്‍ പ്രതിവര്‍ഷം 25 ലക്ഷം മരണങ്ങള്‍ വരെ തടയാന്‍ കഴിയും. ഹൃദ്രോഗങ്ങളും ഹൃദയാഘാതവും കാരണം പ്രതിവര്‍ഷം 30 ലക്ഷം പേര്‍ മരിക്കുന്നു.
പുതിയ മാനദണ്ഡം എന്തിന്?
2025 ഓടെ ആഗോള സോഡിയം ഉപ്പ് ഉപഭോഗം 30 ശതമാനം കുറയ്ക്കാനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. സംസ്കരിച്ച ഭക്ഷണത്തിന്‍്റെ ഉപയോഗം ലോകമെമ്ബാടും ദിവസേനയുള്ള സോഡിയം ഉപഭോഗത്തിന്‍െറ അളവ് വര്‍ധിപ്പിക്കുകയാണ്.
ഇത്തരം ഭക്ഷണങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത അളവിലാണ് സോഡിയം അടങ്ങിയിട്ടുള്ളത്. വിവിധ തരം സംസ്കരിച്ച ഭക്ഷണങ്ങളില്‍ സോഡിയത്തിന്‍്റെ അളവ് കുറയ്ക്കുന്നതിന് രാജ്യങ്ങള്‍ക്കും വ്യവസായത്തിനും ഒരു വഴികാട്ടിയായി പുതിയ മാനദണ്ഡങ്ങള്‍ ഉപകരിക്കും.
മാനദണ്ഡങ്ങള്‍ എന്താണ് പറയുന്നത്?
പായ്ക്ക് ചെയ്തതും സംസ്കരിച്ചതുമായ രുചികരമായ ലഘുഭക്ഷണങ്ങള്‍, പായ്ക്കുചെയ്ത റൊട്ടി,ഇറച്ചി ഉല്‍പന്നങ്ങള്‍, ചീസ് എന്നിവയില്‍ ഉപയോഗിക്കേണ്ട സോഡിയത്തിന്‍െറ അളവിനെ കുറിച്ചാണ് പുതിയ മാനദണ്ഡം പറയുന്നത്.
പുതിയ കണക്കനനുസരിച്ച്, ഇന്ത്യന്‍ വീടുകളിലെ സാധാരണ ലഘുഭക്ഷണമായ ഉരുളക്കിഴങ്ങ് ചിപ്സില്‍ 100 ഗ്രാമിന് പരമാവധി 500 മില്ലിഗ്രാം സോഡിയമേ അടങ്ങാവൂ. സംസ്കരിച്ച മാംസത്തിന് ഇത് 340 മില്ലിഗ്രാം വരെയെ പാടുള്ളൂ.
കൊറോണ വൈറസ് രോഗം മൂലം ലോകമെമ്ബാടുമുള്ള ആരോഗ്യ സംവിധാനങ്ങളില്‍ ഏറെ ജാഗ്രത പാലിക്കുന്ന സമയത്താണീ പഠനം. പോഷകാഹാര വളര്‍ച്ചാ ഉച്ചകോടി ഡിസംബറില്‍ നടക്കുമെന്നതിനാല്‍ ഭക്ഷ്യ-പോഷകാഹാര നയത്തിന്‍്റെ നിര്‍ണായക വര്‍ഷത്തിലാണ് ഈ പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions