Home Featured നമ്മ മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം

നമ്മ മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം

by admin

ബെംഗളൂരു: ഉദ്ഘാടനത്തിനൊരുങ്ങുന്ന നമ്മ മെട്രോ പർപ്പിൾ ലൈനിലെ കെങ്കേരി – ചല്ലഘട്ട, ബൈയപ്പനഹള്ളി – കെ.ആർ. പുരം പാതകളുടെ സിഗ്നലിങ് പരിശോധന മൂലം പർപ്പിൾ ലൈനിൽ മെട്രോ സർവീസിന് നിയന്ത്രണമേർപ്പെടുത്തി.

നിയന്ത്രണം ഇങ്ങനെ

വ്യാഴാഴ്ച: കെങ്കേരിക്കും മൈസൂരു റോഡ് മെട്രോ സ്റ്റേഷനുമിടയിൽ സർവീസുണ്ടാകില്ല. മൈസൂരു റോഡിനും ബൈയപ്പനഹള്ളിക്കുമിടയിൽ മാത്രമാകും സർവീസ്. ഈ മാസം 23,24: കെങ്കേരിക്കും മൈസൂരു റോഡ് മെട്രോ സ്‌റ്റേഷനുമിടയിൽ രാവിലെ ഏഴു വരെ സർവീസ് ഉണ്ടാകില്ല. മൈസൂരു റോഡിനും സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷനുമിടയിൽ മാത്രമാകും സർവീസുണ്ടാവുക

ഈ മാസം 20,29: രാവിലെ ഏഴു വരെ ബൈയപ്പനഹള്ളിക്കും സ്വാമി വിവേകാനന്ദ റോഡിനുമിടയിലും കെ.ആർ. പുരത്തിനും വൈറ്റ്ഫീൽഡിനുമിടയിലും സർവീസ് ഉണ്ടാകില്ല.

You may also like

error: Content is protected !!
Join Our WhatsApp Group