ജയസൂര്യ നായകനായി നാദിര്‍ഷ സംവിധാനം ചെയ്ത ഈശോ സിനിമ ലോകമെമ്ബാടുമുള്ള ക്രിസ്ത്യന്‍ സമൂഹത്തിന്റെ മതവികാരത്തെ വൃണപ്പെടുത്തിയെന്നു ക്രിസ്ത്യന്‍ സംഘടനയായ കാസ.
സിനിമയിലെ കഥാപാത്രത്തിന്റെ വ്യക്തിത്വമല്ല, സിനിമയ്ക്ക് ഈശോ എന്ന പേര് നല്‍കിയതാണ് പ്രശ്‌നമെന്ന് കാസ അധ്യക്ഷന്‍ കെവിന്‍ പീറ്റര്‍ ജയസൂര്യയുള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകരെ അറിയിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ വൈറലാകുന്നത്. “ഈശ്വരന്‍ എല്ലാവര്‍ക്കും ഓരോന്നാണ്. നമ്മള്‍ ഒരു ആശുപത്രിയില്‍ ചെല്ലുമ്ബോള്‍ അവിടെ ചികിത്സിക്കുന്ന ഡോക്ടര്‍ ക്രിസ്ത്യാനി ആണോ ഹിന്ദു ആണോ എന്ന് നോക്കില്ല, അവിടെ അദ്ദേഹം നമ്മുടെ ദൈവമാണ്.” അദ്ദേഹം പറഞ്ഞു.
ഇതിന് പിന്നാലെ താങ്കളുടെ അടുത്ത പടത്തിന്റെ പേര് മുഹമ്മദ് എന്നിടാന്‍ കഴിയുമോ? എന്ന ചോദ്യം കെവിന്‍ ഉന്നയിച്ചു. ഈ ചോദ്യത്തിന് എന്റെ കഴിഞ്ഞ പടത്തിന്റെ പേര് സണ്ണി എന്നാണ്. നാദിര്‍ഷയും ഞാനും നേരത്തെ ഒന്നിച്ച പടത്തിന്റെ പേര് അമര്‍ അക്ബര്‍ അന്തോണി എന്നാണ് എന്ന് ജയസൂര്യ പ്രതികരിച്ചു.
മുൻകൂര്‍ പ്രഖ്യാപനങ്ങളില്ലാതെ ‘ലാല്‍ സിംഗ് ഛദ്ദ’ ഒടിടിയില്‍
ആമിര്‍ ഖാൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘ലാല്‍ സിംഗ് ഛദ്ദ’. അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 11ന് ആണ് ചിത്രം റിലീസ് ചെയ്‍തത്. ഇപ്പോഴിതാ ആമിര്‍ ഖാൻ ചിത്രത്തിന്റെ ഒടിടിയിലും റിലീസ് ചെയ്‍തിരിക്കുകയാണ്.
ആമിര്‍ ഖാൻ ചിത്രം തിയറ്ററില്‍ എത്തിയിട്ട് ആറ് മാസം കഴിഞ്ഞായിരിക്കും ഒടിടി റിലീസ് എന്നായിരുന്നു ആമിര്‍ ഖാൻ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കരീന കപൂര്‍ നായികയായ ചിത്രം ബോക്സ് ഓഫീസില്‍ ദുരന്തമായതിനെ തുടര്‍ന്ന് നേരത്തെ ഒടിടി റിലീസ് ചെയ്യുകയായിരുന്നു. നെറ്റ്ഫ്ലിക്സില്‍ ആണ് ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങിയത്. മുൻകൂര്‍ പ്രഖ്യാപനമോ പ്രചാരണമോ ഒന്നും നടത്താതെയാണ് ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ ഒടിടിയില്‍ റിലീസ് ചെയ്‍തിരിക്കുന്നത്.
പല പ്രായങ്ങളിലുള്ള ആമിര്‍ ഖാൻ ചിത്രത്തിലുണ്ടായിരുന്നു. വേറിട്ട ആമിര്‍ ഖാൻ ചിത്രമായിട്ടുപോലും തിയറ്ററില്‍ പരാജയപ്പെടാനായിരുന്നു വിധി. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സത്യജിത്ത് പാണ്ഡെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.
‘ലാല്‍ സിംഗ് ഛദ്ദ’ എന്ന ചിത്രം ആമിര്‍ ഖാൻ തന്നെയായിരുന്നു നിര്‍മിച്ചത്. ആമിര്‍ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. വൈക്കം 18 സ്റ്റുഡിയോസ് എന്ന ബാനറും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. ഹേമന്തി സര്‍ക്കാറാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിച്ചത്. ടോം ഹാങ്ക്സിന്റെ ‘ഫോറസ്റ്റ് ഗംപ്’ എന്ന സിനിമയുടെ ഔദ്യോഗിക ഹിന്ദി റീമേക്ക് ആണ് ‘ലാല്‍ സിംഗ് ഛദ്ദ’. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വൻ ഹിറ്റായിരുന്നു. തുര്‍ക്കിയിലടക്കമുള്ളിടങ്ങളായിരുന്നു ആമിര്‍ ഖാൻ ചിത്രത്തിന്റെ ഷൂട്ടിംഗ്.