റെയില്‍വേയുടെ സാധനങ്ങള്‍ മോഷ്ടിച്ച മൂന്ന് കരാർജീവനക്കാർ പിടിയില്‍. അമൃത് ഭാരത് നവീകരണ പ്രവൃത്തികള്‍ക്കായി റെയില്‍വേ ഏല്‍പ്പിച്ച കരാർ ജീവനക്കാരാണ് പിടിയിലായത്.സാധനങ്ങള്‍ വില്‍ക്കാൻ ശ്രമിക്കുമ്ബോഴാണ് മൂന്നുപേരെ ആർപിഎഫ് പിടികൂടിയത്. തമിഴ്‌നാട് വില്ലുപുരം സ്വദേശി ഭാസ്കർ (36), കർണാടക മാണ്ഡ്യ സ്വദേശി കെ.എസ്. മനു (33), ബെംഗളൂരു സ്വദേശി എം.എൻ. മഞ്ജുനാഥ് (26) എന്നിവരാണ് അറസ്റ്റിലായത്.
അതേസമയം 450 കിലോ ഭാരമുള്ള 17 സ്റ്റീല്‍ ഉത്പന്നങ്ങള്‍ (ആങ്കിളുകള്‍) ഓട്ടോയില്‍ കയറ്റി വില്‍പ്പനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഘം പിടിയിലായത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം നടന്നത്.
ഓണത്തിന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍; ആകെ 92 സര്‍വീസുകളെന്ന് റെയില്‍വേ
ഉത്സവകാലത്ത് മലയാളികള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് യാത്രാ ബുദ്ധിമുട്ട്. ഇപ്പോഴിതാ ഓണം സർവീസുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ദക്ഷിണ റെയില്‍വേ.ജൂലൈ മുതല്‍ ആരംഭിച്ച സ്പെഷ്യല്‍ സർവീസ് ഉള്‍പ്പെടെ 92 സ്പെഷ്യല്‍ ട്രെയിനുകളാണ് ഓണക്കാലത്ത് സർവീസ് നടത്തുകയെന്ന് ദക്ഷിണ റെയില്‍വെ വക്താവ് അറിയിച്ചു.ഓണക്കാലത്ത് കേരളത്തിലേക്ക് വരുന്നവർക്കും ആഘോഷം കഴിഞ്ഞ് മടങ്ങുന്നവർക്കുമായാണ് ഈ സർവീസുകളെന്നും റെയില്‍വേ വക്താവ് അറിയിച്ചു.
ബെംഗളൂരു, ചെന്നൈ, മംഗളൂരു, പാട്‌ന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ഈ സർവീസുകള്‍.അതേസമയം ബെംഗളൂരു റൂട്ടില്‍ 18 സർവീസുകളും ചെന്നൈയില്‍ നിന്ന് ആറ് സർവീസുകളുമുണ്ടാകും, മംഗളൂരു റൂട്ടില്‍ 22 സർവീസുകളും വേളാങ്കണ്ണിയിലേക്ക് 10, പാട്‌ന 36 സർവീസുകളും ഓണക്കാലത്ത് നടത്തുന്നുണ്ടെന്നാണ് ദക്ഷിണ റെയില്‍വേ അറിയിച്ചിരിക്കുന്നത്. നേരത്തെ തന്നെ സർവീസ് നടത്തുന്ന സ്പെഷ്യല്‍ ട്രെയിനുകളുടേത് ഉള്‍പ്പെടെയാണ് ഓണം സർവീസില്‍ റെയില്‍വേ പരിഗണിച്ചിരിക്കുന്നത്.