ബംഗളൂരു: വരദപുർ സ്റ്റേഷനില്‍ പുതിയ പാതയുടെ നിർമാണ പ്രവർത്തനങ്ങള്‍ നടക്കുന്നതിനാല്‍ മേയ് ഒമ്ബതിന് ട്രെയിനുകള്‍ വഴിതിരിച്ചുവിടും.
യശ്വന്ത്പുർ-കൊച്ചുവേളി എക്സ്പ്രസ് ബാനസവാടി, ഹൊസൂർ, ധർമപുരി, സേലം വഴിയാണ് പോവുക. കെ.ആർ പുരത്ത് നിർത്തില്ല. മൈസൂരു-കൊച്ചുവേളി എക്സ്പ്രസ് കന്‍റോണ്‍മെന്‍റ്, ബയ്യപ്പനഹള്ളി, ഹൊസൂർ, ധർമപുരി വഴിയാണ് പോവുക. കെ.ആർ പുരം, വൈറ്റ്ഫീല്‍ഡ്, ബംഗാർപേട്ട്, കുപ്പം, തിരുപ്പത്തൂർ എന്നിവിടങ്ങളില്‍ നിർത്തില്ല.