Home Featured ബെംഗളൂരു: പോക്സോ അതിജീവിതയെ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

ബെംഗളൂരു: പോക്സോ അതിജീവിതയെ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

by admin

ബെംഗളൂരു: പോക്സോ കേസിലെ അതിജീവിതയെ ഹോട്ടലിലേക്കു ക്ഷണിച്ച് മദ്യം നൽകി പീഡിപ്പിച്ച പൊലീസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തു. ബൊമ്മനഹള്ളി സ്റ്റേഷനിലെ കോൺസ്റ്റബിൾ അരുണാണ് പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സുഹൃത്തിനെതിരെ പരാതി നൽകാൻ എത്തിയതായിരുന്നു 17 വയസ്സുകാരി.

അതേസമയം പ്രതിക്കു ശിക്ഷ ലഭിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത ഇയാൾ‌ ഹോട്ടലിലേക്കു ക്ഷണിച്ച് മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങൾ ഇയാൾ പകർത്തിയതായും പുറത്തു പറഞ്ഞാൽ ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അതിജീവിത പരാതിയിൽ പറഞ്ഞു.

ബിജെപി തന്റെ മറ്റൊരു ഓപ്ഷനല്ല’ തരൂരിന്റെ വിവാദ പോഡ്‌കാസ്റ്റിന്റെ പൂര്‍ണരൂപം പുറത്ത്

വിവാദങ്ങള്‍ തുടരവേ ശശി തരൂർ ഇന്ത്യൻ എക്സ്പ്രസിന് നല്‍കിയ പോഡ്കാസ്റ്റിന്റെ പൂർണ്ണരൂപം ഇന്ന് പുറത്തിറങ്ങി.വർത്തമാനം വിത്ത് ലിസ് മാത്യു’ എന്ന ഇന്ത്യൻ എക്സ്പ്രസിന്റെ മലയാളം പോഡ്‌കാസ്റ്റാണ് പുറത്തിറങ്ങിയത്.രാജ്യത്തെ സേവിക്കാനാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നതെന്നും കേരളത്തില്‍ ജനമനസ്സില്‍ തനിക്കുള്ള സ്ഥാനം ഉപയോഗപ്പെടുത്തതാൻ കോണ്‍ഗ്രസിന് സാധിക്കുമെങ്കില്‍ താനുണ്ടാകുമെന്നുമാണ് പാർട്ടിക്കകത്ത് സ്ഥാനമില്ലെങ്കില്‍ തനി വേറെ വഴികളുണ്ടെന്നുമാണ് തരൂർ പോഡ്‌കാസ്റ്റില്‍ പറയുന്നത്.

ബിജെപി തന്റെ മറ്റൊരു ഓപ്ഷനല്ലെന്നും ഓരോ പാർട്ടിക്കും സ്വന്തം വിശ്വാസവും ചരിത്രവുമുണ്ടെന്നും തരൂർ പറയുന്നു. തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചത് സോണിയ ഗാന്ധിയും മൻമോഹന് സിങ്ങുമാണെന്നും തരൂർ പറഞ്ഞു.പാർട്ടിക്ക് സംഘടനാശക്തിയും മൂല്യങ്ങള്‍ കൊണ്ടുപോകാനല്ല കഴിവും വേണമെന്നും ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി കാണിച്ച്‌ കഴിവ് കോണ്‍ഗ്രസിന് കാണിക്കാൻ സാധിച്ചില്ലെന്നും കേരളത്തില്‍ സിപിഎം കാണിച്ച കഴിവ് കോണ്‍ഗ്രസിന് കാണിക്കാൻ സാധിച്ചില്ലെന്നും തരൂർ അഭിപ്രായപ്പെട്ടു.പോഡ്കാസ്റ്റിന്റെ ചില ഭാഗങ്ങള്‍ നേരത്തെ പുറത്തുവന്നത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതേസമയം, പോഡ് കാസ്റ്റിനെ ചൊല്ലി അനാവശ്യ വിവാദമാണ് നടക്കുന്നതെന്ന് ശശി തരൂർ പ്രതികരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group