കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വന്‍ വിജയത്തിനും സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനും പിന്നാലെ വിധാന്‍ സൗധയുടെ പരിസരം ഗോമൂത്രം ഉപയോഗിച്ച് ‘ശുദ്ധീകരിച്ച്’ പാര്‍ട്ടി പ്രവര്‍ത്തകര്‍. ബിജെപിയുടെ അഴിമതി നിറഞ്ഞ ഭരണം അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഈ വര്‍ഷം ജനുവരിയില്‍ വിധാന്‍ സൗധ (അസംബ്ലി) ഗോമൂത്രം ഉപയോഗിച്ച് ‘ശുദ്ധീകരിക്കാന്‍’ സമയമായെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞിരുന്നു. ‘വിധാന്‍ സൗധ വൃത്തിയാക്കാന്‍ ഡെറ്റോളുമായി ഞങ്ങള്‍ വരും. ശുദ്ധീകരിക്കാന്‍ എന്റെ കയ്യില്‍ കുറച്ച് ഗോമൂത്രം ഉണ്ട്.,’ ശിവകുമാര്‍ പറഞ്ഞു. ബിജെപി ഭരണകാലത്ത് നിയമസഭ അഴിമതിയാല്‍ മലിനമായെന്നും അദ്ദേഹം ആരോപിച്ചു. മെയ് 20 ന് ആണ് അദ്ദേഹം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
തമിഴ്നാട്ടില്‍ തരംഗം തീര്‍ക്കാന്‍ കളിമണ്‍ ഫ്രിഡ്ജ് ‘മിട്ടി കൂൾ’; വില 8,500 രൂപ !
5,000 വര്‍ഷം മുമ്പ് ഇറാഖില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു പബ്ബിന്‍റെയും അക്കാലത്ത് ഉപയോഗിച്ചിരുന്ന ഒരു ഫ്രിഡ്ജിന്‍റെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ട് അധികകാലമായിട്ടില്ല. വൈദ്യുതി ഇല്ലാതെ പ്രകൃതിദത്തമായി തന്നെ ഭക്ഷണങ്ങള്‍ തണുപ്പില്‍ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു ആദ്യകാലത്തെ ഫ്രിഡ്ജ് നിര്‍മ്മിക്കപ്പെട്ടിരുന്നതെന്ന് പുരാവസ്തു ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേ സമയം 2016 ല്‍ ഗുജറാത്തിൽ നിന്നുള്ള മൻസുക്ഭായ് പ്രജാപതി എന്നയാള്‍ വൈദ്യുതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ഫ്രിഡ്ജ് നിര്‍മ്മിച്ചിരുന്നു. പ്രകൃതിദത്തമായ ഈ ഫ്രിഡ്ജ് സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ കളിമണ്ണ് കൊണ്ടാണ് നിര്‍മ്മിച്ചിരുന്നത്. ഇന്ന് ഈ ഫ്രിഡ്ജിന് തമിഴ്നാട്ടില്‍ ആവശ്യക്കാറേറെയാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
മൻസുക്ഭായ് പ്രജാപതി, വൈദ്യുതിയില്ലാതെ പ്രകൃതിദത്തമായ പ്രാചീന ജീവിതരീതി പിന്തുടരാനും പ്രത്യക്ഷത്തിൽ രോഗങ്ങളില്ലാതെ ജീവിക്കാനുമായിട്ടായിരുന്നു കളിമണ്ണിൽ ഫ്രിഡ്ജ് നിര്‍മ്മിച്ചത്. ഭക്ഷണത്തിന്‍റെ യഥാർത്ഥ രുചി നിലനിർത്തുന്നതിനാൽ അദ്ദേഹം തന്‍റെ റഫ്രിജറേറ്ററിന് “മിട്ടി കൂൾ” എന്ന പേരാണ് നല്‍കിയത്. ഇന്ന് സാധാരണക്കാരന്‍റെ ഫ്രിഡ്ജായി ഇത് പ്രശംസിക്കപ്പെട്ടു. എന്നാല്‍ അന്ന് വാണിജ്യ വിജയം നേടിയില്ല. ഇന്നാല്‍ കോയമ്പത്തൂരിലെ ഗണപതി പ്രദേശത്ത് താമസിക്കുന്ന കർഷക കുടുംബത്തിൽപ്പെട്ട കനകരാജ് ഇന്ന് കളിമണ്ണില്‍ ഈ ഫ്രിഡ്ജ് നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നു.
“ഈ ഫ്രിഡ്ജ് ബാഷ്പീകരണ തത്വങ്ങളിൽ പ്രവർത്തിക്കുന്നു. മുകളിലെ അറകളിൽ നിന്നുള്ള വെള്ളം വശത്തേക്ക് താഴേക്ക് ഒഴുകുകയും ബാഷ്പീകരിക്കപ്പെടുകയും ഇതുവഴി അറകൾ തണുക്കുകയും ഉള്ളിലെ ചൂട് ഇല്ലാതാക്കുകയും ചെയ്യുന്നു. ജലത്തിന്‍റെ ബാഷ്പീകരണത്തിലൂടെ മാത്രമേ ഉള്ളില്‍ തണുപ്പ് നിലനില്‍ക്കൂ. ഈ റഫ്രിജറേറ്ററിന് വെള്ളം മാത്രം ഉപയോഗിച്ച് ഭക്ഷണവും പച്ചക്കറികളും പാലും ദിവസങ്ങളോളം സ്വാഭാവികമായി സംരക്ഷിക്കാൻ കഴിയും. പതിവ് അറ്റകുറ്റപ്പണികൾ ഒഴിവാക്കുന്ന ലളിതമായ രൂപകൽപ്പനയാണ് ഇതിനുള്ളത്. പവർ കട്ടുകൾ പതിവായി ഉണ്ടാകുന്ന പ്രദേശങ്ങളിൽ, കളിമൺ റഫ്രിജറേറ്റർ വിശ്വസനീയമായ കൂളിംഗ് സ്റ്റോറേജ് ഓപ്ഷൻ നൽകുന്നു. മുറിയിലെ താപനിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ആന്തരിക താപനില 10-15 ആയി കുറയ്ക്കാനും ഇവയ്ക്ക് കഴിയുന്നു.” ഫ്രിഡ്ജിനെക്കുറിച്ച് കനകരാജ് അവകാശപ്പെട്ടു.
ഈ റഫ്രിജറേറ്ററിന്‍റെ മുകളിലെ അറയിലേക്ക് ദിവസവും 2 ലിറ്റർ വെള്ളം ഒഴിച്ചാൽ, നിങ്ങൾക്ക് പച്ചക്കറികൾ, പഴങ്ങൾ, പാൽ, ശീതളപാനീയങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ ‘തണുപ്പിൽ’ സൂക്ഷിക്കാം. 5 കിലോ വരെ പച്ചക്കറികളും പഴങ്ങളും ഇങ്ങനെ സൂക്ഷിച്ച് വയ്ക്കാം. അതിൽ സൂക്ഷിച്ചിരിക്കുന്ന പച്ചക്കറികളും പഴങ്ങളും അഞ്ച് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കും, ഭക്ഷണ ഉൽപ്പന്നങ്ങൾ ഒന്ന് മുതൽ രണ്ട് ദിവസം വരെ കേടുകൂടാതെയിരിക്കും. ഇതിന് മെയിന്‍റനൻസ് ചിലവ് ഇല്ല. കളിമൺ റഫ്രിജറേറ്ററിന്‍റെ വിലയാകട്ടെ 8,500 രൂപയിൽ തുടങ്ങുന്നു, ഉൽപ്പാദനം കൂടിയാൽ വില കുറയ്ക്കാന്‍ കഴിയുമെന്നും കനകരാജ് പറഞ്ഞു.