Home Featured കർണാടക ഉപതെരഞ്ഞെടുപ്പ്: മൂന്നിടത്തും കോൺ​ഗ്രസ്; ബിജെപിക്കും ജെഡിഎസിനും തിരിച്ചടി

കർണാടക ഉപതെരഞ്ഞെടുപ്പ്: മൂന്നിടത്തും കോൺ​ഗ്രസ്; ബിജെപിക്കും ജെഡിഎസിനും തിരിച്ചടി

by admin

നിയമസാഭാ ഉപതെരഞ്ഞെടുപ്പ് നടന്ന കർണാടകത്തിലെ മൂന്ന് സീറ്റിലും കോൺ​ഗ്രസിന് ജയം. ബിജെപിയുടെയും ജെഡിഎസിന്റെയും സിറ്റിങ് സീറ്റുകളടക്കം പിടിച്ചെടുത്താണ് കോൺ​ഗ്രസ് വിജയം. സന്ദൂർ മണ്ഡലത്തിൽ അന്നപൂർണ തുകാറാം 9649 വോട്ടിന് വിജയിച്ചു. ചന്നപട്ടണയിൽ സി പി യോഗേശ്വർ 25413 വോട്ടിനും ശിവ്ഗാവിൽ യൂനസ് പഠാൻ 13448 വോട്ടിനും വിജയിച്ചു.സന്ദൂരിൽ കോൺഗ്രസിന്റെ ഇ തുക്കാറാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാൽ എംഎൽഎ സ്ഥാനം രാജിവെച്ച ഒഴിവിലെക്കാണ് ഭാര്യ അന്നപൂർണ മത്സരിച്ച് ജയിച്ചത്.

ജെഡിഎസ് നേതാവും കേന്ദ്രമന്ത്രിയുമായ കുമാരസ്വാമി വച്ചൊഴിഞ്ഞ ചന്നപട്ടണ മണ്ഡലത്തിൽ മകൻ നിഖിൽ കുമാരസ്വാമിയെ ആണ് കോൺ​ഗ്രസ് പരാജയപ്പെടുത്തിയത്. ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സി പി യോഗേശ്വർ ആണ് മണ്ഡലത്തിൽ വിജയം നേടിയത്. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ ജയിപ്പിച്ച ശിവ്ഗാവ് മണ്ഡലമാണ് ബിജെപിക്ക് നഷ്ടമായത്. ബസവരാജ് ബൊമ്മയുടെ മകൻ ഭരത് ബൊമ്മയെ ആണ് കോൺ​ഗ്രസ് പരാജയപ്പെടുത്തിയത്.

എന്നാല്‍, ബിജെപി, ജെഡിഎസ് നേതൃത്വങ്ങൾ മൗനത്തിലാണ്. വീണ്ടും തോറ്റതോടെ നിഖിൽ കുമാരസ്വാമിയുടെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യചിഹ്നത്തിലായിരിക്കുകയാണ്. സുരക്ഷിതമായ സീറ്റുകളിൽ മത്സരിച്ചിട്ട് പോലും നിന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും നിഖില്‍ തോല്‍വിയറിഞ്ഞു. കുമാരസ്വാമി വച്ചൊഴിഞ്ഞ ചന്നപട്ടണ മണ്ഡലത്തിൽ നിന്നാണ് നിഖിൽ ഇത്തവണ മത്സരിച്ചത്.നിഖിലിനെ എൻഡിഎ സ്ഥാനാർഥി ആക്കിയതിൽ പ്രാദേശിക ബിജെപി നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു.

പ്രതിഷേധിച്ച് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സി പി യോഗേശ്വർ ആണ് മണ്ഡലത്തില്‍ വിജയം നേടിയത്. നാല് വട്ടം മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ ജയിപ്പിച്ച ശിവ്ഗാവും ബിജെപിയെ കൈവിട്ടു. ബസവരാജ് ബൊമ്മയുടെ മകൻ ഭരത് ബൊമ്മയ് ആണ് പരാജയപ്പട്ടത്. ന്യൂനപക്ഷ വോട്ടർമാരുടെ ശക്തമായ ഏകീകരണവും മണ്ഡലം ഉപേക്ഷിച്ച ബൊമ്മയുടെ നടപടിയും ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.

You may also like

error: Content is protected !!
Join Our WhatsApp Group