ബെംഗളൂരു : ബെലഗാവിയിൽ മഹാത്മാഗാന്ധി അധ്യക്ഷതവഹിച്ച കോൺഗ്രസ് സമ്മേളനത്തിന്റെ നൂറാംവാർഷികത്തിന്റെ ഭാഗമായി കർണാടകയിൽ കോൺഗ്രസ് നൂറ്് ഓഫീസുകൾ നിർമിക്കുന്നു.സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി നിർമിക്കുന്ന ഓഫീസുകൾക്ക് സ്ഥലംകണ്ടെത്താൻ ശ്രമംതുടങ്ങി.സർക്കാർഭൂമിയോ സ്വകാര്യഭൂമിയോ കണ്ടെത്താനാണ് നേതാക്കൾക്ക് നിർദേശംനൽകിയിരിക്കുന്നത്. സർക്കാർഭൂമി ലഭ്യമായില്ലെങ്കിൽ സ്വകാര്യഭൂമി പണംനൽകി വാങ്ങാൻ നേതാക്കളോടാവശ്യപ്പെട്ടതായി കെ.പി.സി.സി. പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ പറഞ്ഞു.
1924 ഡിസംബർ 26-നാണ് മഹാത്മാഗാന്ധി അധ്യക്ഷതവഹിച്ച ചരിത്രപ്രസിദ്ധമായ ബെലഗാവി എ.ഐ.സി.സി. സമ്മേളനം ചേർന്നത്.ഇതിന്റെ ശതാബ്ദിയോടനുബന്ധിച്ച് കഴിഞ്ഞ ഡിസംബർ 26-ന് ബെലഗാവിയിൽ എ.ഐ.സി.സി. സമ്മേളനം വിളിച്ചുചേർത്തിരുന്നു. ഗാന്ധിയൻമൂല്യങ്ങളും ഭരണഘടനാമൂല്യങ്ങളും മുൻനിർത്തിയുള്ള ഒരുവർഷത്തെ പ്രചാരണപരിപാടികൾക്ക് തുടക്കം കുറിക്കുകയുംചെയ്തു.
ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ (ഭരണഘടന) എന്ന മുദ്രാവാക്യവുമായി വൻറാലിയും സംഘടിപ്പിച്ചു.ബെലഗാവി സമ്മേളനത്തിൻ്റെ ശതാബ്ദി മുൻനിർത്തി കർണാടകയിൽ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനാണ് കോൺഗ്രസ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് സംസ്ഥാനവ്യാപകമായി നൂറ്് ഓഫീസുകൾ നിർമിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.
17 വര്‍ഷം നാലുകാലുമായി ജീവിച്ചു; കൗമാരക്കാരനില്‍ വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കി എയിംസിലെ ഡോക്ടര്‍മാര്‍
17 വർഷത്തോളം നാല് കാലുകളുമായി ജീവിച്ച കൗമാരക്കാരന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍.സാധാരണ കാലുകള്‍ക്ക് പുറമെ വയറില്‍ നിന്ന് വളര്‍ന്ന രണ്ട് കാലുകളാണ് 17 വയസുകാരനുണ്ടായിരുന്നത്. ആദ്യമായാണ് എയിംസില്‍ ഇത്തരമൊരു ശസ്ത്രക്രിയ നടക്കുന്നത്.ഉത്തര്‍പ്രദേശിലെ ബാലിയയില്‍ നിന്നുള്ള ആണ്‍കുട്ടിയിലാണ് ശസ്ത്രക്രിയ നടത്തിയത്. വയറില്‍ നിന്ന് വളര്‍ന്നുവന്ന രണ്ട് കാലുകളുമായി 17 വര്‍ഷക്കാലമാണ് ദുരിതമനുഭവിച്ച് ജീവിച്ചത്.
അധിക കാലുകളുള്ളതിനാല്‍ ശരീരത്തിന് ശരിയായ രീതിയില്‍ വളരാനാകാത്ത സ്ഥിതിവരെയുണ്ടായി. സഹപാഠികളും മറ്റും കളിയാക്കുന്നതിനാലും ആരോഗ്യ പ്രശ്‌നങ്ങളാലും എട്ടാം ക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നു. ജനുവരി 28 നാണ് കുട്ടി എയിംസില്‍ ചികിത്സയ്ക്കായി എത്തുന്നത്.
ഇന്‍കംപ്ലീറ്റ് പരാസൈറ്റിക് ട്വിന്‍സ്’ എന്ന അവസ്ഥയാണ് കൗമാരക്കാരനുണ്ടായിരുന്നതെന്ന് എയിംസിലെ ശസ്ത്രക്രിയ വിഭാഗം അഡിഷണല്‍ പ്രൊഫസര്‍ ഡോ. അസുരി കൃഷ്ണ പറഞ്ഞു. ഒരു കോടിയാളുകളില്‍ ഒരാള്‍ എന്നനിലയില്‍ അത്യപൂര്‍വമായി മാത്രമെ ഇത്തരം ശാരീരികാവസ്ഥകള്‍ ഉണ്ടാകാറുള്ളൂ. ഇരട്ടക്കുട്ടികളായാണ് ഗര്‍ഭംധരിക്കപ്പെടുന്നതെങ്കിലും ഒരാളുടെ ശരീരത്തിന് വളര്‍ച്ചയില്ലാതാവുകയും എന്നാല്‍ അയാളുടെ അവയവങ്ങള്‍ രണ്ടാമത്തെ ആളുടെ ശരീരവുമായി ചേര്‍ന്ന് വളരുകയും ചെയ്യുന്ന അവസ്ഥയാണിത്.