ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടിക നാളെ പുറത്തിറക്കാനിരിക്കേ, കർണാടക കോൺഗ്രസ് ഓഫീസിന് മുന്നിൽ സീറ്റ് മോഹികളുടെ നാടകീയ പ്രതിഷേധം. സീറ്റ് കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ പ്രതിഷേധക്കാരെ പൊലീസെത്തി ഏറെ ബുദ്ധിമുട്ടിയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇന്ന് ചേരുന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയോഗത്തിൽ രണ്ടാം പട്ടികയ്ക്ക് ഹൈക്കമാൻഡ് അന്തിമ അംഗീകാരം നൽകും.
സിദ്ധരാമയ്യയും ഡി കെ ശിവകുമാറും വാർത്താസമ്മേളനത്തിനായി ക്വീൻസ് റോഡിലുള്ള പാർട്ടി ഓഫീസിൽ വന്നിറങ്ങിയപ്പോഴുള്ള ദൃശ്യങ്ങളാണിത്. താരികെരെയിൽ നിന്ന് ബിജെപി വിട്ട് കോൺഗ്രസിലെത്തിയ എച്ച് എം ഗോപീകൃഷ്ണയ്ക്കും മൊളക്കൽ മുരുവിൽ നിന്ന് യോഗേഷ് ബാബുവിനും സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ ഇരുനേതാക്കളെയും വന്ന് പൊതിഞ്ഞു. സീറ്റ് മോഹികളോട് സംസാരിക്കാനോ, സമവായമുണ്ടാക്കാനോ ശ്രമിക്കാതെ, ഇരുവരും അകത്തേയ്ക്ക് നടന്ന് നീങ്ങി. ഇതോടെ സീറ്റ് നൽകിയില്ലെങ്കിൽ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് പ്രതിഷേധക്കാർ കുത്തിയിരിപ്പ് തുടങ്ങി. പിന്നാലെ പൊലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
‘സിദ്ധരാമയ്യയും ഡി കെ ശിവകുമാറും അറിയാൻ, നിങ്ങൾ ഞങ്ങൾ പറയുന്ന സ്ഥാനാർഥിക്ക് സീറ്റ് നൽകിയില്ലെങ്കിൽ, കെപിസിസി ഓഫീസിന് മുന്നിൽ ഞങ്ങൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യും’ എന്നായിരുന്നു ഭീഷണി. ഓരോ മണ്ഡലത്തിലും നാല് ആഭ്യന്തരസർവേകൾ നടത്തിയ ശേഷം വലിയ തർക്കമില്ലാത്ത 124 സീറ്റുകളിലെ സ്ഥാനാർഥികളെ കഴിഞ്ഞ മാസം കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ബാക്കി നൂറ് സീറ്റുകളിൽ അറുപത് സീറ്റുകളിലെങ്കിലും ഭിന്നാഭിപ്രായവും പ്രതിഷേധവും നിലനിൽക്കുന്നുണ്ട്. ഡി കെ ശിവകുമാറും സിദ്ധരാമയ്യയും തങ്ങളുടെ അനുയായികൾക്ക് സീറ്റുറപ്പിക്കാൻ കടുത്ത പോരാട്ടമാണ് നടത്തുന്നത്. തർക്കത്തിലുള്ള സീറ്റുകളിൽ അന്തിമതീരുമാനം ഹൈക്കമാൻഡിന്റേതാകും.
കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത രൂക്ഷമെന്ന് മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ
ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കേ കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത രൂക്ഷമാണെന്ന് വ്യക്തമാക്കി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ.
കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുന്ന പക്ഷം മുഖ്യമന്ത്രിയെ എം.എല്‍.എമാര്‍ തെരഞ്ഞെടുക്കുമെന്നും ഹൈക്കമാന്‍ഡ് ഇടപെടില്ലെന്നും സിദ്ധരാമയ്യ അവകാശപ്പെട്ടു. താനും ശിവകുമാറും ഉന്നത സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതും ജനാധിപത്യ പ്രക്രിയയിലൂടെയാവണം. ഹൈക്കമാന്‍ഡ് സ്വന്തമായി തീരുമാനമെടുക്കില്ല. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന എം.എല്‍.എമാരുടെ അഭിപ്രായത്തിന് അനുസരിച്ചായിരിക്കും അതെന്നും സിദ്ധരാമയ്യ പറഞ്ഞു.
സിദ്ധരാമയ്യ വിശ്വസ്തനായ ദിനേശ് ഗുണ്ടു റാവുവിനെ മാറ്റി, 2020 ജൂലൈയിലാണ് കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടറായ ശിവകുമാറിനെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലപ്പെടുത്തിയത്.
എന്തുകൊണ്ടാണ് ഏറ്റവും പ്രായം കുറഞ്ഞയാളെ ഉന്നത സ്ഥാനത്തേക്ക് പരിഗണിക്കാത്തത് എന്ന് ചോദിച്ചപ്പോള്‍, താന്‍ മത്സരിക്കുന്ന അവസാന തെരഞ്ഞെടുപ്പായിരിക്കും ഇതെന്നായിരുന്നു 75 കാരനായ മുന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സംസ്ഥാനത്തിലൂടെ കടന്നുപോകുന്നതിനിടെ സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള പതിറ്റാണ്ടുകള്‍ നീണ്ട മത്സരത്തിന് വിരാമമിട്ടെന്നായിരുന്നു കണക്കു കൂട്ടിയിരുന്നത്.
എന്നാല്‍ ഫെബ്രുവരിയില്‍ ഇരു നേതാക്കളും സംസ്ഥാനത്തിന്റെ വടക്കന്‍, തെക്ക് ഭാഗങ്ങളില്‍ വെവ്വേറെ പര്യടനം നടത്തി. 2019ല്‍ കോണ്‍ഗ്രസ് വിട്ട എം.എല്‍.എ ആനന്ദ് സിങ് ശിവകുമാറിനെ കണ്ടതോടെയാണ് ഇരു വിഭാഗത്തിന്റെ ഭിന്നത വീണ്ടും മറിനീക്കി പുറത്തുവന്നത്. സ്വജന പക്ഷപാതക്കാരെ പാര്‍ട്ടിയിലേക്ക് തിരികെ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സിദ്ധരാമയ്യ.
മിക്ക വിഷയങ്ങളിലും ഇരു നേതാക്കളും സമവായത്തിലെത്തുമ്ബോഴും മുഖ്യമന്ത്രി സ്ഥാനാര്ഥിയിലെ ഭിന്നത രൂക്ഷമായി തുടരുകയാണ്. ഇത് സംസ്ഥാനത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തെയും ബാധിക്കുന്നുണ്ട്. മുഖ്യമന്ത്രി സീറ്റ് ആര്‍ക്കെന്നത് സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ നിര്‍ണായകമായിരിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു. മെയ് 10 നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. മെയ് 13 ന് വോട്ടെണ്ണും.