ബംഗളൂരു: കോണ്‍ഗ്രസ് പ്രകടനപത്രികയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങള്‍ക്ക് മറുപടിയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സമ്ബത്ത് മുസ്ലിംകള്ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വാദത്തിന് തെളിവ് സമർപ്പിക്കാനും പ്രകടനപത്രികയില്‍ എവിടെയാണ് അങ്ങനെ പറഞ്ഞിട്ടുള്ളതെന്ന് കാണിക്കാനും വാദം തെറ്റാണെങ്കില്‍ ജനങ്ങളോട് മാപ്പ് പറയാനും അദ്ദേഹം ആവശ്യപ്പെട്ടു.
അംബേദ്കർ വിഭാവനം ചെയ്ത സമ്ബത്തിന്റെ തുല്യവിതരണം ഉറപ്പാക്കാൻ രാജ്യത്ത് സാമൂഹികവും സാമ്ബത്തികവുമായ സർവേ നടത്താനുള്ള കോണ്‍ഗ്രസിന്റെ സമ്ബത്തിന്റെ തുല്യവിതരണം എന്ന കോണ്‍ഗ്രസിന്റെ ലക്ഷ്യത്തെ പ്രധാനമന്ത്രി വളച്ചൊടിക്കുകയാണെന്ന് പറഞ്ഞു. പ്രധാനമന്ത്രി സാമൂഹിക ജനാധിപത്യത്തിന്റെ ഭരണഘടനാ ആദർശങ്ങളെ എതിർക്കുകയാണെങ്കില്‍ അത് തുറന്നുപറയാനും സിദ്ധരാമയ്യ വെല്ലുവിളിച്ചു.