ബെംഗളൂരു : സ്വാതന്ത്ര്യ ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് 3.5 കിലോമീറ്റർ നീളമുള്ള ദേശീയ പതാക അനാഛാദനം ചെയ്ത് കോൺഗ്രസ്. നഗരത്തിലെ എംജി റോഡ് മുതൽ ട്രിനിറ്റി സർക്കിൾ വരെ നീളുന്ന പതാക പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും മറ്റു കോൺഗ്രസ് നേതാക്കളും ചേർന്നാണ് അവതരിപ്പിച്ചത്.
തുടർന്ന് എംജി റോഡിലെ മഹാത്മജിയുടെ പ്രതിമയിൽ നേതാക്കൾ ഹാരാർപ്പണം നടത്തി. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ്, സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് നാലപ്പാട്, പിസിസി വർക്കിങ് പ്രസിഡന്റ് സലിം അഹമ്മദ്, എൻ.എ ഹാരിസ് എംഎൽഎ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
കർണാടക :ക്ഷേത്രത്തില്‍ മോഷണം: യുവാവും പ്രായപൂര്‍ത്തിയാകാത്ത ഭാര്യയും അറസ്റ്റില്‍
മംഗ്‌ളുരു :മറവന്തെ മഹാരാജസ്വാമി ശ്രീ വരാഹ ക്ഷേത്രത്തില്‍ കവര്‍ച നടത്തിയെന്ന കേസില്‍ യുവാവിനേയും പ്രായപൂര്‍ത്തിയാകാത്ത ഭാര്യയേയും ഗംഗോളി പൊലീസ് അറസ്റ്റ് ചെയ്തു.കരുണാകര്‍ ദേവഡിഗയും (23) ഭാര്യയുമാണ് അറസ്റ്റിലായത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. തഗ്ഗര്‍സെ ഗ്രാമത്തിലെ ചന്ദന സോമലിംഗേശ്വര ക്ഷേത്രം, കൊല്ലൂര്‍ ഹൊസൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ നേരത്തെ കവര്‍ച നടത്തിയതായി ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തിയതായി എഎസ്‌ഐ ജയശ്രീ ഹുന്നറ പറഞ്ഞു.