ബെംഗളൂരു: ബംഗളൂരു ശ്രീകണ്ടീരവ സ്റ്റേഡിയം തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷി നിർത്തി കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റു. കർണാടകയുടെ 24 ആമത് മുഖ്യമന്ത്രിയായി ദൈവനാമത്തിലാണ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തത്. അജ്ജയ്യ ഗംഗാധര സ്വാമിയുടെ പേരിലാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിക്കും ഡി കെ ശിവകുമാറിനും പുറമെ എട്ട് മന്ത്രിമാരാണ് കർണാടകയില്‍ ഇന്ന് അധികാരമേറ്റത്.
ജി പരമേശ്വര കെ എച്ച് മുനിയപ്പ, മലയാളി കെ ജെ ജോർജ്, എം ബി പാട്ടീൽ, സതീഷ് ജർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഢി. സമീർ അഹമ്മദ് ഖാൻ എന്നിവരാണ് മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. രാജ്യത്തെ പ്രതിപക്ഷ നേതാക്കളുടെ സംഗമ വേദിയായി മാറിയ ചടങ്ങിൽ നിതീഷ് കുമാർ, മെഹബൂബ മുഫ്തി, എം കെ സ്റ്റാലിൻ, കമൽ നാഥ്, സീതാറാം യെച്ചൂരി, കമൽ ഹാസൻ, ഫാറൂഖ് അബ്ദുല്ല എന്നിവർ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.
‘500 സംശയങ്ങള്‍, 1000 രഹസ്യങ്ങള്‍, 2000 പിഴവുകള്‍’; നോട്ട് പിന്‍വലിക്കല്‍ കര്‍ണാടകയിലെ തോല്‍വി മറയ്ക്കാനുള്ള വിദ്യയെന്ന് സ്റ്റാലിന്
ചെന്നൈ: 2000 രൂപ നോട്ട് നിരോധിക്കാനുള്ള നീക്കത്തില്‍ കേന്ദ്രത്തിനെതിരെ പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്.
കര്‍ണാടകയിലെ കനത്ത തോല്‍വി മറയ്ക്കാനുള്ള വിദ്യയാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 500 സംശയങ്ങള്‍, 1000 രഹസ്യങ്ങള്‍, 2000 പിഴവുകള്‍ – കര്‍ണാടകയിലെ വന്‍ തോല്‍വി മറയ്ക്കാന്‍ ഒറ്റ വിദ്യ- എന്നായിരുന്നു സ്റ്റാലിന്റെ ട്വീറ്റ്.
നോട്ട് നിരോധനമെന്ന ഹാഷ്ടാഗോടെയാണ് സ്റ്റാലിന് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇന്നലെ വൈകീട്ടാണ് രാജ്യത്ത്നോട്ടുകളുടെ വിനിമയം നിര്‍ത്തിക്കൊണ്ടുള്ള റിസര്‍വ് ബാങ്കിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. നിലവില്‍ നോട്ട് കൈവശമുള്ളവര്‍ക്ക് 2023 സെപ്തംബര്‍ 30 വരെ ഉപയോഗിക്കാം. മെയ് 23 മുതല്‍ 2000 നോട്ടുകള്‍ മാറ്റിയെടുക്കാം.