ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ഈമാസം 17ന് പുറത്തിറക്കുമെന്ന് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ പറഞ്ഞു.
അന്ന് പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം ചേരുന്നുണ്ട്. അതില്‍ പട്ടികയുടെ അന്തിമരൂപമാകും. സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള സ്‌ക്രീനിങ് കമ്മിറ്റി കഴിഞ്ഞയാഴ്ച ചേര്‍ന്നിരുന്നു. ജയസാധ്യതക്കാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുഖ്യപരിഗണന നല്‍കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. 224 അംഗ നിയമസഭയില്‍ 150 സീറ്റുകളിലെ വിജയമാണ് പാര്‍ട്ടി ഇത്തവണ ലക്ഷ്യമിടുന്നത്. ഇത്തവണ ജെ.ഡി.എസാണ് ആദ്യം സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടത്. 93 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പാര്‍ട്ടി പുറത്തിറക്കിയത്. ഇതുപ്രകാരം പ്രചാരണവും നടന്നുവരുന്നു. ബി.ജെ.പിയുടെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കിയിട്ടില്ല.