Home Featured ബംഗളൂരു: ഓടുന്ന ബസില്‍നിന്ന് തെറിച്ചുവീണ് കണ്ടക്ടര്‍ മരിച്ചു

ബംഗളൂരു: ഓടുന്ന ബസില്‍നിന്ന് തെറിച്ചുവീണ് കണ്ടക്ടര്‍ മരിച്ചു

ബംഗളൂരു: ഓടുന്ന ബസില്‍നിന്ന് തെറിച്ചുവീണതിനെ തുടർന്ന് കണ്ടക്ടർ മരിച്ചു. കർണാടക ആർ.ടി.സി കണ്ടക്ടറായ ചാമരാജ് നഗർ ഹാലേപുര സ്വദേശി മഹാദേവ സ്വാമി (35) ആണ് മരിച്ചത്.നഞ്ചൻഗുഡില്‍നിന്ന് മൈസൂരുവിലേക്കു പോവുകയായിരുന്ന ബസില്‍ ദേശീയ പാത 766ല്‍ മല്ലനമൂളെ മഠത്തിനു സമീപമാണ് അപകടം. കണ്ടക്ടർ തെറിച്ചുവീണത് യാത്രക്കാർ അറിയിച്ചതോടെ ഡ്രൈവർ ബസ് നിർത്തി കണ്ടക്ടറെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിനിടയാക്കിയതെന്ന് മഹാദേവ സ്വാമിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

പാചകവാതക വില വര്‍ധിപ്പിക്കില്ലെന്ന് ഉറപ്പുനല്‍കാനാകുമോ? -പി. ചിദംബരം

ബി.ജെ.പി വീണ്ടും അധികാരത്തില്‍വന്നാല്‍ പാചകവാതക വില വർധിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പുനല്‍കാനാകുമോയെന്ന് കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം. കഴിഞ്ഞ ദിവസം ഗാർഹിക സിലിണ്ടറിന് നൂറുരൂപ കുറച്ചതിനെ ചിദംബരം സ്വാഗതം ചെയ്തു. സത്യമൂർത്തി ഭവനില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പെട്രോളിയം വില കുറക്കുമെന്നും രണ്ടുകോടി യുവാക്കള്‍ക്ക് ജോലി നല്‍കുമെന്നും 15 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നുമുള്ള വാഗ്ദാനം നടപ്പിലാക്കാത്തതിനെ ചിദംബരം വിമർശിച്ചു.ഫെബ്രുവരി 22 മുതല്‍ മാർച്ച്‌ 7 വരെ തമിഴ്‌നാടിന് 17,300 കോടി രൂപ ഉള്‍പ്പെടെ 5.90 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ കേന്ദ്ര ബജറ്റില്‍ ഇവയെക്കുറിച്ചൊന്നും പരാമർശിക്കുന്നില്ല.

ഈ പ്രഖ്യാപനങ്ങള്‍ കടലാസ് പൂ പോലെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്ബ് രാഹുല്‍ ഗാന്ധി നല്‍കിയ അഞ്ച് ഉറപ്പുകള്‍ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലുള്‍പ്പെടുത്തുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേന്ദ്രത്തിലെ 30 ലക്ഷം ഒഴിവുകള്‍ നികത്തല്‍, ഡിപ്ലോമക്കാർക്കും ബിരുദധാരികള്‍ക്കുമായി അപ്രന്റിസ്ഷിപ് നിയമം, സർക്കാർ നിയമനങ്ങളില്‍ ചോദ്യക്കടലാസ് ചോർച്ച തടയല്‍ തുടങ്ങിയവ ഈ ഉറപ്പുകളിലുള്‍പ്പെടുമെന്ന് പ്രകടന പത്രിക സമിതി തലവൻ കൂടിയായ ചിദംബരം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group