Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരു നമ്മ മെട്രോയില്‍ യാത്ര ചെയ്യുന്നതിനിടെ സഹയാത്രികൻ യുവതിയോട് മോശമായി പെരുമാറിയെന്ന് പരാതി

ബെംഗളൂരു നമ്മ മെട്രോയില്‍ യാത്ര ചെയ്യുന്നതിനിടെ സഹയാത്രികൻ യുവതിയോട് മോശമായി പെരുമാറിയെന്ന് പരാതി

by admin

ബെംഗളൂരുവില്‍ മെട്രോയില്‍ യാത്ര ചെയ്യുന്നതിനിടെ സഹയാത്രികൻ മോശമായി സ്പര്‍ശിച്ചുവെന്ന് പരാതി. മുത്തപ്പ (55) എന്നയാളാണ് യുവതിയെ സ്പര്‍ശിച്ചതെന്ന് കണ്ടെത്തുകയും പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു.പ്രതി മദ്യലഹരിയിലായിരുന്നെന്ന് യുവതി പറഞ്ഞു. മജസ്റ്റിക് ഇന്റർചേഞ്ചിന് സമീപമുള്ള മെട്രോ ട്രെയിനിനുള്ളില്‍ ചൊവ്വാഴ്ചയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയോടാണ് പ്രതി അതിക്രമം നടത്തിയത്.താ‍ൻ യാത്ര ചെയ്യവേയാണ് അതിക്രമം നേരിട്ടതെന്ന് യുവതി പറഞ്ഞു. തന്റെ അടുത്തിരുന്നയാള്‍ ഇറങ്ങിയപ്പോ‍ഴാണ് മുത്തപ്പ തൻ്റെ സീറ്റില്‍ വന്നിരിക്കുന്നത്. ആദ്യം തന്നെ സ്പര്‍ശിക്കുന്നതായി തോന്നിയെങ്കിലും തിരക്ക് മൂലമാണെന്ന് കരുതി.

എന്നാല്‍ പിന്നീടും തൻ്റെ ശരീരത്തില്‍ അമര്‍ത്തുന്നതായി അനുഭവപ്പെട്ടു. പിന്നീട് വീണ്ടും തന്നെ സ്പര്‍ശിക്കുന്നത് തുടര്‍ന്നു. പിന്നീട് തൻ്റെ കാലിലും ചവിട്ടുകയായിരുന്നു.പിന്നീട് അത് മനപ്പൂര്‍വ്വം ചെയ്യുന്നതാണെന്ന് മനസ്സിലാവുകയും യുവതി ഉടൻ തന്നെ പ്രതികരിക്കുകയായിരുന്നു. മെട്രോ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയ മുത്തപ്പനെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിക്കുകയും അയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പിന്നീട് മുത്തപ്പയെ അറസ്റ്റ് ചെയ്ത് മുന്നറിയിപ്പ് നല്‍കി വിട്ടയച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group