Home Featured ബംഗളൂരു: വെബ് ടാക്സികള്‍ ടോള്‍ ബൂത്ത് ഒഴിവാക്കി സഞ്ചരിക്കുന്നതായി പരാതി

ബംഗളൂരു: വെബ് ടാക്സികള്‍ ടോള്‍ ബൂത്ത് ഒഴിവാക്കി സഞ്ചരിക്കുന്നതായി പരാതി

by admin

ബംഗളൂരു: വിമാനത്താവളം റൂട്ടിലോടുന്ന വെബ് ടാക്സികള്‍ ടോള്‍ ബൂത്ത് ഒഴിവാക്കാൻ സമാന്തര പാതയിലൂടെ സഞ്ചരിക്കുന്നതായി പരാതി.യാത്രക്കാരില്‍നിന്ന് ടോള്‍ ഉള്‍പ്പെടെ ഈടാക്കിയാണിത്. ഈ റൂട്ടിലെ ഡ്രൈവർമാർക്ക് നടത്തിയ ബോധവത്കരണ പരിപാടിയില്‍ ഡെപ്യൂട്ടി പൊലീസ് കമീഷണർ വി.ജെ. സജീത്താണ് ഇക്കാര്യം പറഞ്ഞത്. ഈ സമാന്തര പാതകള്‍ അപകടം നിറഞ്ഞവകൂടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗളൂരുവില്‍ പരിചയം കുറഞ്ഞവരാണ് ഏറെയും ടോള്‍ വഴി മറികടന്നുള്ള ചൂഷണത്തിന് ഇരയാവുന്നത്.

അമിത നിരക്ക്, മോശം പെരുമാറ്റം തുടങ്ങിയ പരാതികള്‍ യാത്രക്കാരില്‍നിന്ന് ഉയർന്നതോടെയാണ് ബോധവത്കരണം നടത്തിയത്. ബുക്ക്‌ ചെയ്യുമ്ബോള്‍ കാണിക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം ഈടാക്കുക, നല്‍കാൻ കൂട്ടാക്കാത്തവരോട് മോശമായി പെരുമാറുക എന്നിവ ഈ റൂട്ടില്‍ പതിവാണ്. വിമാനത്താവളത്തില്‍നിന്നുള്ള യാത്രക്ക് വെബ് ടാക്സികള്‍ ലഭിക്കാൻ മണിക്കൂറോളം കാത്തുനില്‍ക്കേണ്ടിവരുന്നതും പതിവാണ്.

ടിപ്പായി വൻതുക ലഭിക്കാതെ ബുക്കിങ് സ്വീകരിക്കാൻ പലരും തയാറാവുന്നില്ലെന്നും പരാതികളുണ്ട്. ബോധവത്കരണ പരിപാടിയില്‍ സംഘടന നേതാക്കളും ഡ്രൈവർമാരും ഉള്‍പ്പെടെ പങ്കെടുത്തു. നിയമലംഘനങ്ങള്‍ നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ മുന്നറിയിപ്പ് നല്‍കി.

റാഗിംഗ്: മൂന്ന് മണിക്കൂര്‍ നില്‍ക്കേണ്ടി വന്ന എംബിബിഎസ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

ഗുജറാത്തിലെ പാടാൻ ജില്ലയില്‍ സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങിന് വിധേയനായ എംബിബിഎസ് വിദ്യാർത്ഥിമരിച്ചതായി റിപ്പോർട്ട്.തുടർച്ചയായി മൂന്ന് മണിക്കൂർ നില്ക്കാൻ ആവശ്യപ്പെട്ട് സീനിയർ വിദ്യാർത്ഥികള്‍ റാഗ് ചെയ്തതാണ് വിദ്യാർത്ഥി മരണപ്പെടാൻ കാരണമെന്നാണ് റിപ്പോർട്ട്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയെ ഏറെ നേരം നിർത്തിയ ശേഷം ബോധരഹിതയായി വീണു കോളേജില്‍ വച്ച്‌ തന്നെ മരണപ്പെടുകയായിരുന്നു. ശനിയാഴ്ച നടന്ന സംഭവത്തില്‍ കോളേജ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശനിയാഴ്ച രാത്രി പാടാനിലെ ധാർപൂരിലുള്ള ജിഎംഇആർഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹോസ്റ്റലില്‍ ഇരയായ അനില്‍ മെതാനിയ ബോധരഹിതനായി കണ്ടെത്തിയതായി കോളജ് ഡീൻ ഡോ. ഹാർദിക് ഷാ പറഞ്ഞു.“വിദ്യാർത്ഥി കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചു, അവനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു, ഡോക്ടർമാർ നടത്തിയ പരിശോധനയില്‍ അവൻ മരണപ്പെട്ടതായി സ്ഥിരീകരിച്ചു,” -ഷാ മാധ്യമങ്ങളോട് പറഞ്ഞു.സംഭവത്തില്‍ കോളേജിലെ റാഗിംഗ് വിരുദ്ധ സമിതി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മുതിർന്ന വിദ്യാർത്ഥികള്‍ റാഗിങ്ങില്‍ ഏർപ്പെട്ടാല്‍ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group