Home Featured വിദ്യാര്‍ഥികളെ കൊണ്ട് ടോയ്ലറ്റ് കഴുകിച്ചു; സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ പരാതിയുമായി വിദ്യാര്‍ഥിയുടെ പിതാവ്

വിദ്യാര്‍ഥികളെ കൊണ്ട് ടോയ്ലറ്റ് കഴുകിച്ചു; സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ പരാതിയുമായി വിദ്യാര്‍ഥിയുടെ പിതാവ്

by admin

ബംഗളൂരു: കര്‍ണാടകയില്‍ വിദ്യാര്‍ഥികളെ കൊണ്ട് ടോയ്‌ലറ്റുകള്‍ കഴുകിച്ചതായും പ്രിന്‍സിപ്പലിന്റെ പൂന്തോട്ടം വൃത്തിയാക്കിച്ചതായും പരാതി. കല്‍ബുര്‍ഗിയിലെ മൗലാനാ ആസാദ് മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെ കൊണ്ടാണ് പ്രിന്‍സിപ്പല്‍ സ്‌കൂള്‍ ടോയ്ലറ്റും പൂന്തോട്ടവും വൃത്തിയാക്കിച്ചതെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിലെ ഒരു വിദ്യാര്‍ഥിയുടെ പിതാവാണ് പോലീസിന് പരാതി നല്‍കിയത്.കഴിഞ്ഞ ഒരു വര്‍ഷമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളെ കൊണ്ട് ഇത്തരം ജോലി ചെയ്യിപ്പിക്കുന്നതായും ആരോപണമുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണവും അടിയന്തര നടപടിയും വേണമെന്നാവശ്യപ്പെട്ട് സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ പിതാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

രക്ഷിതാക്കള്‍ പ്രിന്‍സിപ്പലിനെ കണ്ട് സംഭവത്തില്‍ വിശദീകരണം ചോദിച്ചപ്പോള്‍ സ്‌കൂളില്‍ വേണ്ടത്ര ശുചീകരണ തൊഴിലാളികള്‍ ഇല്ലെന്നാണ് മറുപടി. പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group